പറയാതാരോ (കോക്ക്ടെയിൽ )
This page was generated on April 29, 2024, 4:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍സായനോര ഫിലിപ്പ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ ,അനൂപ് മേനോൻ ,മാമുക്കോയ ,സംവൃത സുനിൽ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:57.
പറയാതാരോ..ഓ..ഓ.
പറയാതാരോ കഥ പറയതാരോ
തെളിമാനത്തിൻ കീഴെ നമ്മെക്കൊണ്ടോരോ
കോലം കെട്ടിച്ചാട്ടും പാവക്കൂത്താണീ ജീവിതം..(2)

ഈ കുഴലേതോ കാണാ നൂലേൽ കെട്ടും
ആ ചരടൊപ്പം നമ്മൾ താളം തുള്ളും
ഇടയ്ക്കു നൂൽ പിണഞ്ഞാലും
കുഴഞ്ഞു വേദിയിൽ വീണെന്നാലും
തിരശ്ശീല മറയ്ക്കാതെ..ഓ ഓ ഓ..ഹോയ്
മറുഞൊടിവിതു കളി തുടരും..ഓ ഓ ഓ..ഹോയ്
വീറുകളുടെ പിരിയുലയും
(..പറയാതാരോ..)

ഈ കഥയാടാൻ വയ്യാതുഴലും നേരേ
ആടുകയില്ലാതില്ല വഴിയും വേറേ
നടിച്ചു നാം മടുത്താലും നിറഞ്ഞുകൊണ്ടിനിയാട്ടെന്നാലും
മനസ്സു നീ പിടച്ചാലും ഓ ഓ ഓ..ഹോയ്
തുടരണമിതു ചിത വരെയും ഓ ഓ ഓ..ഹോയ്
അഴലുകളുടെ കഥയിനിയും..

(ഓ ഓ ഓ..പറയാതാരോ..)

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts