കണ്ടു നിൽക്കും (ചങ്ങാത്തം )
This page was generated on April 23, 2024, 11:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംസുന്ദര്‍ സി ബാബു
ഗാനരചനഷിബു കല്ലാർ
ഗായകര്‍നിഖിൽ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നരേന്‍
ഗാനത്തിന്റെ വരികള്‍
Last Modified: September 07 2012 13:02:50.

കണ്ടു നില്‍ക്കും കൂട്ടാളികള്‍
ഒത്തു ചേർന്നു് ഊറ്റിക്കുടി
കുഞ്ഞിക്കണ്ണന്‍ മച്ചാനിന്നു്
പാടാന്‍ പോകുന്നേ.....
(കണ്ടു നില്‍ക്കും...)
കണ്ണാടിക്കോപ്പയിലോ...
കണ്ണും മൂടി ഊറ്റിയടി
റ്റച്ചിങ്ങ് ഒന്നു് തേച്ചു വിട്ടാല്‍
കൂടിപ്പോകും കാടന്‍ അടി
ബോധം പോകുന്നേ...
ഇതു് പാമ്പുവിഷമാ...
ചേര്‍ന്നു കുടിച്ചാല്‍
അതും ഒരു സോഷ്യലിസമാ.....
(കണ്ടു നില്‍ക്കും...)

കുഞ്ഞുങ്ങള്‍...കെട്ട്യോളും കെട്ട്യോനും
എല്ലാവര്‍ക്കും ഇന്നീ ഇടം വേണം
ഇന്നീയിടം ഇല്ലായെങ്കില്‍
സ്വാമിമഠം വേണം
മേസ്തിരി കടം വാങ്ങി കുടിക്കുന്നല്ലോ....
ഓ...ഓ....ഓ....
കെട്ട്യോളെ വീട്ടില്‍ ചെന്നു് ഇടിക്കുന്നല്ലോ....
കാരണക്കാരന്‍ അങ്ങു് നോക്കു്...
കിറുക്കുന്നവന്‍...
നൂറുമില്ലിയോ അടിച്ചാല്‍ ബോധമില്ലല്ലോ...
നാടുചുറ്റുവാന്‍ നമുക്കു ബോധമില്ലയ്യോ....
(കണ്ടു നില്‍ക്കും...)

അണ്ണനും അനിയനും
എല്ലാരും ഇവിടെ വന്നാല്‍
ടപ്പാംകൂത്തു് ആടും...
ഓവറായ് അകത്തു ചെന്നാല്‍
വെട്ടും കുത്തും ആണേ....
ഓ...ഓ....ഓ....
ഞങ്ങള്‍ക്കു കള്ളുണ്ടെങ്കില്‍ പൂജ വേണ്ടാ..
ഞങ്ങള്‍ക്കു ജാതീം മതോം ഒന്നുമില്ലാ...
കക്ഷിക്കാരു വന്നാല്‍
ഞങ്ങൾ ഇല്ലാ എന്നു ചൊല്ലുമല്ലോ....
റൂട്ടുകടയിലോ മനുഷ്യര്‍ ഹാപ്പിയാകുന്നേ...
സേട്ടുകടയിലോ..കെട്ട്യോളുടെ താലി വെയ്ക്കുന്നേ....
(കണ്ടു നില്‍ക്കും...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts