മഴത്തുള്ളിക്കിലുക്കം പോൽ (ചങ്ങാത്തം )
This page was generated on April 25, 2024, 10:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംസുന്ദര്‍ സി ബാബു
ഗാനരചനഷിബു കല്ലാർ
ഗായകര്‍ദീപ മിറിയം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നരേന്‍ ,വിജയലക്ഷ്മി
ഗാനത്തിന്റെ വരികള്‍
Last Modified: September 07 2012 13:02:21.

മഴതുള്ളിക്കിലുക്കംപോല്‍ പുതുമഴ പൊഴിയുകയോ...
കുളിരില്‍...നനഞ്ഞേ....
അരുവിയില്‍ കളകളം അലകളിന്നുയരുകയോ...
പ്രിയനേ....ഉണരൂ.....
ഒരു പൊന്‍ മുളന്തണ്ടായി വീശിയ കാറ്റും അഴകാണേ....
ഹൃദയം നിറഞ്ഞേ.......

പുലരിയില്‍...പൂവിനോ...നിന്റെ ലാവണ്യമോ..
സന്ധ്യയില്‍ പൂക്കുമോ...പൊന്‍ നിശാഗന്ധികള്‍..
പൂവിന്നുള്ളില്‍ തേന്‍തുള്ളികള്‍ നുരയായ്
കുഞ്ഞു പൂമ്പാറ്റകള്‍ പൂമ്പൊടികള്‍ തിരഞ്ഞേ....
ഉണരാന്‍ വാ നിറകുടമായ് ദൂതനെപ്പോലെയെന്നുള്ളില്‍
അരികില്‍ അണയാന്‍...
മഴതുള്ളിക്കിലുക്കംപോല്‍ പുതുമഴ പൊഴിയുകയോ...
കുളിരില്‍...നനഞ്ഞേ....

നിറനിലാവണയുമോ...ഈ നിശാവേളയില്‍
നിശയിലും ചിതറുമോ...മഞ്ഞുനീര്‍ക്കണങ്ങള്‍...
നീ അരികില്‍ വന്നണയുന്ന നേരം
എന്റെ കരവള ഉടയും നിന്‍ കൈയ്യാല്‍
ദിനം നിന്നിലെന്നും ചേര്‍ന്നുനില്‍ക്കാനെന്റെ മോഹങ്ങള്‍...
അണയൂ പ്രിയനേ......
(മഴതുള്ളിക്കിലുക്കംപോല്‍...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts