പാടിത്തളർന്നൊരു (പൂവുകള്‍ക്കു പുണ്യകാലം )
This page was generated on May 13, 2024, 8:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംമോഹന്‍ സിതാര
ഗാനരചനആനന്ദ ബോസ്
ഗായകര്‍എ അയ്യപ്പന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 20 2022 10:52:25.
ഓ ...ഓ ...ഓ ...
പാടിത്തളർന്നൊരു രാക്കുയിലാണു ഞാൻ
ആടിത്തളർന്ന ചിലങ്കയാണിന്നു ഞാൻ
പുല്ലാങ്കുഴലിലെ ഗാനമല്ലിന്നു ഞാൻ
എങ്ങോ മറഞ്ഞൊരു മരീചിക തേടുവോൻ
പാടിത്തളർന്നൊരു രാക്കുയിലാണു ഞാൻ
ആടിത്തളർന്ന ചിലങ്കയാണിന്നു ഞാൻ
പുല്ലാങ്കുഴലിലെ ഗാനമല്ലിന്നു ഞാൻ
എങ്ങോ മറഞ്ഞൊരു മരീചിക തേടുവോൻ ...

കസ്തൂരിമാൻ തന്റെ ഗന്ധമറിയുമോ
വീണയ്ക്കു ശ്രുതിപോലെ പൂവിന്നു മധുപോലെ
കസ്തൂരിമാൻ തന്റെ ഗന്ധമറിയുമോ
വീണയ്ക്കു ശ്രുതിപോലെ പൂവിന്നു മധുപോലെ
അറിയില്ലെനിക്കെന്റെ ആത്മാവു മീട്ടുന്ന
വ്രണിതമോഹത്തിൻ രാഗങ്ങളൊന്നുമേ
(പാടിത്തളർന്നൊരു ...)

ഞാനൊരു നാടോടി മോഹത്തിൻ നായാടി
കാലം മറക്കുമീ കാലന്നുപാസകൻ
ഞാനൊരു നാടോടി മോഹത്തിൻ നായാടി
കാലം മറക്കുമീ കാലന്നുപാസകൻ
യാത്ര മറന്നൊരീ സഞ്ചാരി ഞാനിന്ന്
ഈണം മറന്നൊരു ഗായകൻ
(പാടിത്തളർന്നൊരു ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts