കോളനിക്കു കാവലായ് (സർക്കാർ കോളനി )
This page was generated on May 1, 2024, 4:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ ,നയന
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,ദേവയാനി ,ജഗദീഷ് ,അശോകന്‍ ,സോനാനായർ ,സുരാജ് വെഞ്ഞാറമൂട് ,കോട്ടയം നസീർ
ഗാനത്തിന്റെ വരികള്‍
Last Modified: September 03 2012 02:51:52.

(പു) കോളനിക്കു് കാവലായു് വന്നു വീണവന്റെ മുന്നി -
ലച്ചടക്കമെത്തിനോക്കിടാത്തൊരിഞ്ചിതിന്ന മങ്കി
നീയാണോ വാ ഹനുമാനേ
അച്ഛനമ്മമാര്‍ പഠീച്ചതൊക്കെയും പയറ്റിയിട്ടു്
ഒറ്റയെണ്ണവും മുന്‍വഴിക്കു വന്നതില്ല -
തിന്റെ ശിക്ഷ തന്നാലേ നീ നന്നാവൂ
നൊമ്പരക്കുറുമ്പു് കാട്ടിയാല്‍ ധരന്റെ
പമ്പരം കറക്കി വിട്ടിടും
മെച്ചമുള്ള ശമ്പളം തരാന്‍ ഒക്കാഞ്ഞാല്‍
മക്കളേം കഷായമിട്ടിടും
ഈ സര്‍ക്കാരു് കോളനി ചുറ്റും പപ്പടമാക്കീടും
ഈ കൊച്ചു ചുറ്റും പഞ്ചാരമണ്ണും
ചെഞ്ചൊന്നു വച്ച മുട്ടയിട്ടിടും
വായാടിമാരേ വാ മൂടി വച്ചോ
ഈ ലങ്കയിലൊക്കെ സീലു് വെച്ചു് പൂട്ടും

(പു) കോളനിക്കു് കാവലായു് വന്നു വീണവന്റെ മുന്നി -
ലച്ചടക്കമെത്തിനോക്കിടാത്തൊരിഞ്ചിതിന്ന മങ്കി
നീയാണോ വാ ഹനുമാനേ
ആ ഹാ

(പു) വാലെടുത്തനക്കിയപ്പോള്‍ താഴെ വീണു ഗദയോടിഞ്ഞ
വായുപുത്രനായ ഭീമസേനനല്ലേയെന്നു വച്ചു്
മേക്കിട്ടു് കേറാനും സര്‍ക്കസ്സു് കാട്ടാനും ഒക്കത്തില്ലെന്നേ
(സ്ത്രീ) സ്വര്‍ണ്ണഗന്ധി കൈക്കലാക്കും ആണ്‍ തുനിഞ്ഞിറങ്ങിയാല്‍
കരിങ്കുരങ്ങിനെ രസായനം കുറുക്കി മോന്തിടുന്ന
വില്ലാളിവീരന്റെ വില്ലൊത്ത ചില്ലൊത്ത കൊക്കാമുണ്ടാണി
(പു) കാല്‍ വച്ചാല്‍ കടിച്ചിടാത്ത പാമ്പില്ല
(സ്ത്രീ) പാമ്പില്ല
(പു) നീര്‍ക്കോലി മുടക്കിടുന്നിന്നത്താഴം
(സ്ത്രീ) അത്താഴം
(പു) ആ പിന്നല്ലേയീ തെക്കുംദിക്കും പല പല തൊഴിലിനു പരതുമിവര്‍
(സ്ത്രീ) ഉം കാഞ്ഞ തലയരശന്‍
(പു) വിന മേഞ്ഞ മൊഴിയഴകന്‍
(സ്ത്രീ) ഈ കോളനിയില്‍ മുഴുവന്‍
(ഡു) നമുക്കൂഴമിടുമിടയന്‍
(കോ) യേ യേ യേ

(പു) കോളനിക്കു് കാവലായു് വന്നു വീണവന്റെ മുന്നി -
ലച്ചടക്കമെത്തിനോക്കിടാത്തൊരിഞ്ചിതിന്ന മങ്കി
നീയാണോ വാ ഹനുമാനേ
(സ്ത്രീ) ഹനുമാന്‍ ഹ ഹ ഹ ഹ

(പു) പുല്ലു് വീണ പല്ലു പോയ തല്ലുകൊള്ളിയായ പൊട്ട -
നന്നു വച്ച ചില്ലുവീട്ടില്‍ ഇന്നു താമസിച്ചിരുന്ന
പിഡബ്ല്യൂഡിയില്‍ പണിക്കാരിയച്ചിക്കു് കെട്ട്യോന്‍ ക്ലര്‍ക്കച്ചന്‍
(സ്ത്രീ) ആ വീട്ടിലൊന്നു കേറിയാല്‍ അടുക്കളയ്ക്കകത്തിരുന്നു്
കഞ്ഞീയും കറിയും ചമച്ചു് കെട്ട്യോനെ ഊട്ടിടുന്ന
സര്‍ക്കാരു് ലൈഫുള്ള ക്ലാര്‍ക്കിന്റെ വൈഫെന്നു ചൊല്ലുന്നെല്ലാരും
(പു) നാരിയകന്‍ എനിക്കു് കീഴേ ഭൂലോകം
(സ്ത്രീ) ഭൂലോകം
(പു) കെട്ടും ഞാന്‍ അഴിച്ചെടുക്കുമോരോന്നും
(സ്ത്രീ) ഓരോന്നും
(പു) എന്നിന്നെല്ലാരും പിച്ചും പേയും ചറപറ കറപറ സൊറ പറയും
ഈ കോവര്‍ കഴുതകളേ
(സ്ത്രീ) മുതലാക്കൂ മുഴു മുതല
(പു) ഈ കോളനിയിലിനിയും
(പു) പല കോമഡികള്‍ തുടരും

(പു) കോളനിക്കു് കാവലായു് വന്നു വീണവന്റെ മുന്നി -
ലച്ചടക്കമെത്തിനോക്കിടാത്തൊരിഞ്ചിതിന്ന മങ്കി
നീയാണോ വാ ഹനുമാനേ
(സ്ത്രീ) ഹനുമാനേ
(പു) നൊമ്പരക്കുറുമ്പു് കാട്ടിയാല്‍ ധരന്റെ
പമ്പരം കറക്കി വിട്ടിടും
മെച്ചമുള്ള ശമ്പളം തരാന്‍ ഒക്കാഞ്ഞാല്‍
മക്കളേം കഷായമിട്ടിടും
ഈ സര്‍ക്കാരു് കോളനി ചുറ്റും പപ്പടമാക്കീടും
ഈ കൊച്ചു ചുറ്റും പഞ്ചാരമണ്ണും
ചെഞ്ചൊന്നു വച്ച മുട്ടയിട്ടിടും
വായാടിമാരേ വാ മൂടി വച്ചോ
ഈ ലങ്കയിലൊക്കെ സീലു് വെച്ചു് പൂട്ടും
കോളനിക്കു് കാവലായു് വന്നു വീണവന്റെ മുന്നി -
ലച്ചടക്കമെത്തിനോക്കിടാത്തൊരിഞ്ചിതിന്ന മങ്കി
നീയാണോ വാ
വാ എച്ചു് എ എന്‍ യു എം എ എന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts