മീരതൻ (ബോംബേ മിഠായി )
This page was generated on April 28, 2024, 3:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംചന്ദ്രൻ വെയാട്ടുമ്മൽ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:04.

ആ..ആ.ആ..ആ

മീര തൻ കരവീണാഗാനം
നിശാനർത്തന നന്ദോദ്യാനം
മീര തൻ കരവീണാഗാനം
നിശാനർത്തന നന്ദോദ്യാനം
ആതിരേ...ആതിരേ അറിയുന്നുവോ എൻ
സ്മരതാപ പരിതാപം...
മീര തൻ കരവീണാഗാനം...

മതിലേഖ തിരി കാട്ടും
ഇരുളുറങ്ങിയ വഴികളേ..
മതിലേഖ തിരി കാട്ടും
ഇരുളുറങ്ങിയ വഴികളേ..
സജലമാം മിഴിയിമകളേതൊരു
സ്മൃതിയിൽ നീറിയെരിഞ്ഞു പോയ്
സ്മൃതിയിൽ നീറിയെരിഞ്ഞു പോയ്..
മീര തൻ കരവീണാഗാനം....

അനഘ സുന്ദര വർഷസന്ധ്യയിൽ
അണിനിരന്നു ഘനാഘനം
അനഘ സുന്ദര വർഷസന്ധ്യയിൽ
അണിനിരന്നു ഘനാഘനം
അമൃത ശീതള വർഷധാരയിൽ
അമൃത ശീതള വർഷധാരയിൽ
ഹൃദയമിന്നു മയൂരമായി
പുതുമഴക്കുളിരിളകിയാടിയ
മുദിത നർത്തന ലഹരിയിൽ
ഉടലഴിഞ്ഞിഴയുന്ന പോൽ
മൺകുടമുടഞ്ഞു തളർന്ന പോല്‍ ...
അനഘ സുന്ദര വർഷസന്ധ്യയിൽ
അണിനിരന്നു ഘനാഘനം..

സുകേശം കൊണ്ടു മൂടിയ മാറിൽ
പിൻനിലാവിതൾ വീഴും യാമം
സുകേശം കൊണ്ടു മൂടിയ മാറിൽ
പിൻ നിലാവിതൾ വീഴും യാമം
അന്തിമുല്ലകൾ പൂക്കും യാമം
ആ..ആ.ആ..ആ....
നെഞ്ചിലോർമ്മകൾ വായ്ക്കും താളം
വിധുര മൗന ഗന്ധമാർന്ന ദാഹം
നെഞ്ചിലോർമ്മകൾ വായ്ക്കും താളം
വിധുര മൗന ഗന്ധമാർന്ന ദാഹം
അനഘ സുന്ദര വർഷസന്ധ്യയിൽ
അണിനിരന്നു ഘനാഘനം
അനഘ സുന്ദര വർഷസന്ധ്യയിൽ
അണിനിരന്നു ഘനാഘനം..
അണിനിരന്നു ഘനാഘനം..
ഘനാഘനം ഘനാഘനം ഘനാഘനം..

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts