ചിത്രശലഭമേ (കരയിലേക്ക് ഒരു കടൽദൂരം )
This page was generated on April 29, 2024, 2:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍മധു ബാലകൃഷ്ണൻ ,കെ എസ് ചിത്ര
രാഗംരസികപ്രിയ
അഭിനേതാക്കള്‍ഇന്ദ്രജിത് സുകുമാരൻ ,മം‌മ്ത മോഹൻ‌ദാസ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:05.
പല്ലവി:
ചിത്രശലഭമേ ചിത്രശലഭമേ
അപ്സരസ്സുകൾ തേടും ചിത്രശലഭമേ നീ
അത്രമേൽ സ്നേഹിച്ചതെന്തിനെന്നെ? [2]
ഞാനൊരു കാട്ടുപൂവല്ലേ?
ഘനശ്യാമകാനനം കണിവച്ച പൂവല്ലേ?
ചിത്രശലഭമേ...

അനുപല്ലവി:
തരുലതാവൃന്ദമാടും ഇവിടെയെൻ കളിപ്പന്തൽ
വരു! വരു! എന്നു നിന്നെ വിളിച്ചുവോ
ദലമർമ്മരങ്ങൾപോലും മധുരമായാരോ മീട്ടും
ജലതരംഗത്തിൻ ലോലശ്രുതിപോലെ

തരളലളിതമതിലോലം
തനു തഴുകി പവനനനുവേലം
മലർമിഴികളേ മധുമൊഴികളേ
വരു! തളിക നിറയെ-
യരിയൊരമൃതകളഭവുമായ്

എത്രയോ പൂവുകൾ ഹൃദയം നേദിച്ച
ചിത്രശലഭമല്ലേ!
നിനക്കെന്നെ ഇഷ്ടമെന്നെന്തിനോതി?
ഇഷ്ടമെന്നെന്തിനോതി?
ചിത്രശലഭമേ...

ചരണം:
പുളകിതയാമിനീ സഖികൾ സാക്ഷിയായ്
കളിയരങ്ങിതിലാടിത്തിമിർത്തൂ നാം
മുടിയുലഞ്ഞാടുമൊരു മുളങ്കാടുപോലെ
പീലി വിടർത്തിയ മയിൽ‌പോലെ നൃത്തമാടി ഞാൻ

ഉയിരിലുണരുമൊരു ഗാനം
കളമുരളി ചൊരിയുമൊരു നാദം
ശ്രുതിഭരിതമായ് കരൾ കവരവേ
ഒരു പ്രണയമധുര മദനലഹരിയതിലലിയേ

മറ്റൊരു പൂവിന്റെ മടിയിൽ മയങ്ങിയ
ചിത്രശലഭമല്ലേ!
നിനക്കെന്നെ ഇഷ്ടമെന്നെന്തിനോതി?
ഇഷ്ടമെന്നെന്തിനോതി?
ചിത്രശലഭമേ...





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts