നിലാ നിലാ (ടൂർണമെന്റ് )
This page was generated on April 25, 2024, 5:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംദീപക്‌ ദേവ്‌
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കാർത്തിക്ക് ,മേഘ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രൂപ മഞ്ജരി
ഗാനത്തിന്റെ വരികള്‍
Last Modified: August 30 2020 15:24:25.

നിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
ഒളിയമ്പിനി അരുതേ, ഇനി എന്റെ സുന്ദരിയേ

നിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
നിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
ഒളിയമ്പിനി അരുതേ, ഇനി എന്റെ ജന്മ സഖിയേ

കണ്ണാടിക്കടമിഴി മുന്നില്‍ പൊന്നണിഞ്ഞ തിരി നീയോ
മായല്ലേ മായല്ലേ
കളിവാക്കിന്‍ മുനയുടെ നാവില്‍ മുള്ളുതന്നെയെന്നാലും
തേനായ് നീ തേനായ് നീ

പറയില്ലേ എന്റെ കാതില്‍ പതിയെ നീ
ഞാനല്ലേ ഞാനല്ലേ നിന്‍ മാരന്‍
നറുനിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
ഒളിയമ്പിനി അരുതേ, ഇനി എന്റെ ജന്മ സഖിയേ

ആത്മാവിന്‍ തളികയിലെന്നും നല്ല പാതിമലരാവാന്‍
വന്നു നീ വന്നു നീ
മഴമേഘ തലമുടിയോടെ എന്നെയൊന്നു പുണരാനായ്
നിന്നു നീ നിന്നു നീ

നിറമാടും മാരിവില്ലേ അരികിലായ്
നീയല്ലേ നീയല്ലേ മായാതെ
ഇളനിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
നിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
ഒളിയമ്പിനി അരുതേ, ഇനി എന്റെ ജന്മ സഖിയേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts