നില നില [അൺപ്ലഗ്ഗ്ഡ്] (ടൂർണമെന്റ് )
This page was generated on May 1, 2024, 3:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംദീപക്‌ ദേവ്‌
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കാർത്തിക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:10.

നിലാ നിലാ മിഴിയേ നിളാ നിളാ മൊഴിയേ (2)
ഒളിയമ്പിനെയ്യരുതേ എന്റെ സുന്ദരിയേ
നിലാ നിലാ മിഴിയേ നിളാ നിളാ മൊഴിയേ (2)
ഒളിയമ്പിനെയ്യരുതേ ഇനിയെന്റെ ജന്മസഖിയേ

കണ്ണാടിക്കടമിഴിമുന്നിൽ വന്നണിഞ്ഞതിനി നീയോ
മായല്ലേ മായല്ലേ
കളിവാക്കിൻ മുനയുടെ നാവിൽ മുള്ളു തന്നെയെന്നാലും
തേനായ് നീ തേനായ് നീ
പറയില്ലെ എന്റെ കാതിൽ പതിയെ നീ
ഞാനല്ലേ ഞാനല്ലേ നിൻ മാരൻ
(നറു നിലാ നിലാ....)

ആത്മാവിൻ തളികയിലെന്നും നല്ല പാതി മലരാവാൻ
വന്നു നീ വന്നു നീ
മഴമേഘത്തലമുടിയോടെ എന്നെയൊന്നു പുണരാനായ്
നിന്നു നീ നിന്നു നീ
നിറമാടും മാരിവില്ലേ അരികിലായ്
നീയല്ലേ നീയല്ലേ മായാതെ
(ഇള നിലാ നിലാ.....)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts