എന്റെടുക്കെ വന്നടുക്കും (മേരിക്കുണ്ടൊരു കുഞ്ഞാട് )
This page was generated on May 27, 2022, 3:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍ശങ്കര്‍ മഹാദേവന്‍ ,റിമി ടോമി ,പാപ്പുക്കുട്ടി ഭാഗവതർ ,സുബ്ബലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,ഭാവന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:13.

എന്റടുക്കെ വന്നടുക്കും പെമ്പറന്നോളേ
സമ്മതമോ കന്മദമോ നിന്‍ കടക്കണ്ണില്‍
കട്ടെടുത്തോ കട്ടെടുത്തോ എന്‍ കിനാവും നീ
കണ്ടെടുത്തോ വീണ്ടെടുത്തോ എന്‍ വിചാരം നീ
മനസ്സമ്മതപ്പൂ നിന്‍ കൊതിപ്പൂ
തന്നിടുമ്പോള്‍ കുമ്പിടുമ്പോള്‍
ആ കിന്നാരം കാതില്‍ ചൊല്ലാംഞാന്‍
(എന്റടുക്കെ വന്നടുക്കും...)

പൊന്തിവരും പൊന്‍ കനവില്‍ ചന്ദ്രികയില്‍ നീന്തിവരും
അന്നക്കിളിക്കൊഞ്ചലാണെ നീയും എന്റെഗീതകവും
ഓ..ഓ..പൊന്തിവരും പൊന്‍കനവില്‍ ചന്ദ്രികയില്‍ നീന്തിവരും
അന്നക്കിളിക്കൊഞ്ചലാണെ നീയും എന്റെഗീതകവും
കുന്നിമണിക്കുന്നിറങ്ങി ചെന്നിറങ്ങും താഴ്വരയില്‍
നിന്നെക്കാത്തു നിന്നിരുന്നു ചെന്തളിരും മുന്തിരിയും
ചില്ലാ ചില്ലാ ചില്ലാരാ....ചില്ലാ ചില്ലാ
ചിങ്കാ ചിങ്കാ ചിങ്കാരാ...ചിങ്കാ ചിങ്കാ
(ഏയ്....എന്റടുക്കെ വന്നടുക്കും...)

ഓ...ഓ...പൊന്നകിലു് കുന്തിരിക്കം വെണ്‍പുകയില്‍ വെഞ്ചെരിപ്പു്
നിന്നഴകു കാത്തിരിക്കും വീടെനിക്കു സ്വര്‍ഗ്ഗമല്ലേ
ഓ..ഓ..പൊന്നകിലു് കുന്തിരിക്കം വെണ്‍പുകയില്‍ വെഞ്ചെരിപ്പു്
നിന്നഴകു കാത്തിരിക്കും വീടെനിക്കു സ്വര്‍ഗ്ഗമല്ലേ
നിന്‍ നിഴലുസഞ്ചരിക്കും വീഥിയെന്റെ സ്നേഹപഥം
കണ്ടിടത്തിലെന്നുമെന്നും മിന്നിടുന്നു നിന്റെ മുഖം
ചില്ലാ ചില്ലാ ചില്ലാരാ...ചില്ലാ ചില്ലാ
ചിങ്കാ ചിങ്കാ ചിങ്കാരാ...ചിങ്കാ ചിങ്കാ

(ഏയ്....എന്റടുക്കെ വന്നടുക്കും...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts