പാട്ടിന്റെ പാല്‍ക്കടവില്‍ (ലിവിംഗ് ടുഗതര്‍ )
This page was generated on April 26, 2024, 6:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനകൈതപ്രം
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഹേമന്ത് മേനോൻ ,ശിവദ ,Sreejitha
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:17.

കുചുകു കുചുകു കുചു കുച്ചുക്കൂ
കുചുകു കുചുകു കുചു കുച്ചുക്കൂ
കുചുകു കുചുകു കുചു കുച്ചുക്കൂ.....കുച്ചുക്കൂ

കുചുകു കുചുകു കുചു കുച്ചുക്കൂ
കുചുകു കുചുകു കുചു കുച്ചുക്കൂ
കുചുകു കുചുകു കുചു കുച്ചുക്കൂ.....കുച്ചുക്കൂ

പാട്ടിന്റെ പാല്‍ക്കടവില്‍ കിനാവിന്റെ
മാളിക ഞാന്‍ പണിയാം
താമരമാളികയില്‍ നിലാവിന്റെ
റാന്തലുകൊണ്ടുവരാം
മുന്നാഴി മാനത്തു് മൂവന്തിപ്പാടത്തു്
നാടോടിയായ് നടക്കാം...ഒഹോ...ഹോ...ഹോ...
നക്ഷത്രക്കുന്നത്തെ താഴ്വാരത്താഴത്തു്
കുഞ്ഞാറ്റയായ് പറക്കാം...ഹോ...ഹോ...
പാട്ടിന്റെ പാല്‍ക്കടവില്‍ കിനാവിന്റെ
മാളിക ഞാന്‍ പണിയാം......

നാനാ നനാനനാന നന നനാന നനാന നാനാ നനനാ
മിന്നലുകള്‍ ഒളിമിന്നിവരും
അതു ഞാന്‍ നിന്റെ കൈവളയായണിയും
വാര്‍മഴവില്‍ നിറമാലകളെ
ഉറുമാലുകളായ് തുന്നി ഞാനെടുക്കും
കളിവിണ്ണില്‍ രാക്കളിവള്ളങ്ങള്‍ കളകളമിളകുമ്പോള്‍
പൂമ്പുഴയില്‍ പരല്‍ മീനോടുന്നൊരു കൈത്തിര തുള്ളുമ്പോള്‍
വെണ്‍താരകമാകുവാന്‍ മിന്നാമിന്നീ വാ....
പാട്ടിന്റെ പാല്‍ക്കടവില്‍ കിനാവിന്റെ
മാളിക ഞാന്‍ പണിയാം......

കുചുകു കുചുകു കുചു കുച്ചുക്കൂ
കുചുകു കുചുകു കുചു കുച്ചുക്കൂ
കുചുകു കുചുകു കുചു കുച്ചുക്കൂ.....കുച്ചുക്കൂ

ആഹാഹഹാ...ആഹാഹഹാ.....ആ...ആ...
ഞാന്‍ വിളിച്ചാല്‍ തെന്നലോടിവരും
നിന്റെ ശ്വാസമായ് ജീവനില്‍ ചേര്‍ന്നലിയും
ഞാന്‍ പറഞ്ഞാല്‍ പുഴ പാടിവരും
അതു മെല്ലെ നിൻ മാനസ രാഗമാകും
മഴവെള്ളം നിൻ കണ്ണില്‍ വീണാല്‍ കുളിരില്‍ മുത്താരം
മുള മൂളും സംഗീതം പോലും മണ്ണിന്‍ കിന്നാരം
നിനവേറിയെന്‍ കൂടെ വാ.....കൂടെ കൂട്ടാം ഞാന്‍
(പാട്ടിന്റെ പാല്‍ക്കടവില്‍......)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts