എങ്ങും പൊന്‍ താരം [Pathos] (ഗാന്ധാരി )
This page was generated on March 28, 2024, 10:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനപുതിയങ്കം മുരളി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാബു ആന്‍റണി ,സൈനുദ്ദീന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:56.




എങ്ങും പൊന്‍താരം വിരിയും ഏഴാം പൂമാനം
മഴവില്ലണി കിങ്ങിണി കാവടിയാടും അരുമപ്പൂവാടം‍‌
ഓ..ഓ..ഓ..അഴകിന്‍ കൂടാരം (എങ്ങും..)
കതിര്‍മണിത്തിരകള്‍ ഇളകും കസവണിപ്പുഴയില്‍ (2)
മെല്ലെ തെയ്യം തുള്ളി വരും ചന്തം ചിന്തി വരും
ചന്ദനപ്പൊന്നലയില്‍ ആയിരം ചുണ്ടന്‍വള്ളം നിരകള്‍
(എങ്ങും പൊന്‍താരം.....)

വെള്ളിമണലോരം തുള്ളിവരും കാറ്റില്‍
കളിചിരി തന്‍ മണി മുഴങ്ങും സുന്ദര ശീതള സന്ധ്യയില്‍
ഉല്ലാസ സംഗീതം ഉന്മാദം ഈ ഗീതം
ഒരു പൂങ്കുയില്‍ ചെങ്കുയില്‍ പാടും ജാലം
നൃത്തമിട്ടു വരും മുത്തം കിള്ളിത്തരും
തക്കിളി ചുറ്റുന്ന ഇക്കിളിപെണ്ണായി തേനല വീശും
ഒഹൊഹോ രാക്കിളി പാടി
(എങ്ങും പൊന്‍താരം.....)

വര്‍ണ്ണക്കുട നീട്ടി വിണ്ണിന്‍ രഥം നീങ്ങി
കനവുണരും കഥ പറയാം അമ്പിളി വെട്ടത്തു കൂടിടാം
കാലം കടന്നാലും നമ്മള്‍ പിരിഞ്ഞാലും
ഒരു പൂ വിരി താരയില്‍ ഒന്നു ചേരാം
നൃത്തമിട്ടു വരും മുത്തം കിള്ളിത്തരും
മുത്തു വിതറുന്ന പുത്തന്‍ നിലാവിന്റെ ഓളങ്ങള്‍ പോലെ
ഒഹൊഹോ ഓര്‍മ്മകള്‍ പാടാം
(എങ്ങും പൊന്‍താരം.....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts