അറിയുമോ (ഗദ്ദാമ )
This page was generated on April 20, 2024, 1:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംബെന്നെറ്റ്‌-വീറ്റ്‌റാഗ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കാർത്തിക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:17.

അറിയുമോ.......
അറിയുമോ പാതയിലേതോ ആര്‍ദ്രസുഗന്ധം
തേടുന്ന കാറ്റിന്റെ ദാഹം
കാണാത്ത നോവിന്റെ ആഴം...
അറിയുമോ പാതയിലേതോ ആര്‍ദ്രസുഗന്ധം
തേടുന്ന കാറ്റിന്റെ ദാഹം
കാണാത്ത നോവിന്റെ ആഴം...
ഗദ്ദാമാ.....ഗദ്ദാമാ.....ഗദ്ദാമാ.....
അറിയുമോ.................

ആതിരരാവിന്റെ തൂമഞ്ഞുതുള്ളികള്‍
മറവിതന്‍ മരുഭൂവില്‍ മാഞ്ഞൂ...
രാക്കുളിര്‍ ചായുന്നൊരാല്‍മരച്ചില്ലകള്‍
ചുവപ്പണിഞ്ഞാടിയ കാവിലെ വാകകള്‍
തിരയുമീ കാറ്റിന്റെ തേങ്ങല്‍
അറിയുമോ......

ആ.....ആ.....
മുഗ്ദ്ധമായെന്തിനോ നീങ്ങിയ നീരല
വിജനമാം മണലാഴി പൂകി
അതിരുകള്‍ മായുമീ ഊഷരഭൂമിയില്‍
ഇളവറിയാത്തൊരേകാന്ത യാത്രയില്‍
വിധുരമീ കാറ്റിന്റെ തേങ്ങല്‍
അറിയുമോ പാതയിലേതോ ആര്‍ദ്രസുഗന്ധം
തേടുന്ന കാറ്റിന്റെ ദാഹം
കാണാത്ത നോവിന്റെ ആഴം...(അറിയുമോ...)
ഗദ്ദാമാ.....ഗദ്ദാമാ.....ഗദ്ദാമാ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts