ഗഗന നീലിമ [D] (കളിവാക്ക് )
This page was generated on May 10, 2024, 9:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംബോംബെ രവി
ഗാനരചനകെ ജയകുമാര്‍
ഗായകര്‍ബിജു നാരായണൻ ,ശ്രീജ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 03 2014 12:39:03.

ഗഗനനീലിമ മിഴികളിലെഴുതും
കുസുമ ചാരുതയോ...
ഗഗനനീലിമ മിഴികളിലെഴുതും
കുസുമ ചാരുതയോ......
പ്രണയശോണിമ കവിളില്‍ എഴുതും
മേഘകന്യകയോ....
(ഗഗനനീലിമ...)

ഇത്രനാള്‍ നീയെന്റെ സങ്കല്പസിന്ധുവിന്‍
അക്കരെയക്കരെയായിരുന്നോ..
അക്കരെയക്കരെയായിരുന്നോ.....
ഈ മുഖകാന്തിയും ഈ മന്ദഹാസവും
കാണാത്ത ദൂരത്തിലായിരുന്നോ....(2)
ആ...ആ....ആ....ആ....
അഴകിന്റെ ഉപഹാരമോ...
അനുരാഗ വരദാനമോ...
പ്രണയശോണിമ കവിളില്‍ എഴുതും
മേഘകന്യകയോ....
ഗഗനനീലിമ മിഴികളിലെഴുതും
കുസുമ ചാരുതയോ...(2)

ഇന്നു നീ കിനാവിന്റെ ഏകാന്തവീഥിയില്‍
ചൈത്രനിലാവൊളി ചൂടി വരും
ചൈത്രനിലാവൊളി ചൂടി വരും....
ഈ മൗനഭംഗിയും ഈ സമ്മതങ്ങളും
എന്‍ ജന്മപുണ്യങ്ങളായിരുന്നോ....(2)
ആ...ആ....ആ....ആ....
അണയാത്തൊരനുഭൂതിയോ...
കൊഴിയാത്ത വനപുഷ്പമോ...
പ്രണയശോണിമ കവിളില്‍ എഴുതും
മേഘകന്യകയോ....
ഗഗനനീലിമ മിഴികളിലെഴുതും
കുസുമ ചാരുതയോ...(2)
ആ...ആ....ആ....ആ....
ആ...ആ....ആ....ആ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts