മരതകപ്പട്ടുടുത്ത വിലാസിനി (ബാല്യ പ്രതിജ്ഞ (പുരുഷരത്നം) )
This page was generated on September 22, 2019, 10:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംകെ കെ ആന്റണി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ ,പി ലീല ,ജെ എം രാജു ,പി ആർ നിർമ്മല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:17.
 
കോറസ്സു് -
മരതക പട്ടുടുത്ത വിലാസിനി
മഹാബലിനാടൊരു സുന്ദരി
കല്‍പകപൂമണം കാറ്റില്‍ തൂകിടും
അത്ഭുതസുമഫല മനോഹരി

അദ്ധ്വാനിക്കുന്നവര്‍ -
1. കയര്‍പിരിക്കും ഞങ്ങളെല്ലാം പട്ടിണിയല്ലോ
ജനനി പട്ടിണിയല്ലോ
2. കടലിനോടു് മല്ലടിക്കും ഞങ്ങളും പട്ടിണിയല്ലോ
3. മണ്ണിതിന്റെ മക്കളായ ഞങ്ങളും പട്ടിണി
4. കല്ലുടച്ചു വേലചെയ്യും ഞങ്ങളും പട്ടിണി

എല്ലാവരും -
പശിവളരുന്നു ജനനീ മെയു് തളരുന്നൂ (2)

കേരളമാതാ -
കാണ്മതില്ലയോ കാന്താ കാണ്മതില്ലയോ
നിന്‍ മക്കളുടെ നിത്യദുരിതവും കണ്ണീരും
കയ്യും നീ കാണ്മതില്ലയോ

രാജാവു് -
ഊട്ടുപുരയില്‍ ബ്രാഹ്മണരേ ഞാന്‍ ഊട്ടിയിരുത്തേണം
പരദേശിപ്രഭുവിനു ഞാന്‍ പാലുകൊടുക്കേണം
നൃപതിയാണു ഞാനെന്നാലും നിസ്സഹായന്‍ ഞാന്‍

കാണ്‍ഗ്രസ്സു് -
വേലചെയ്ക വേലചെയ്ക വേലചെയ്ക സര്‍വ്വരും
വേദനങ്ങളേവയുമിപ്പേടകത്തിലാക്കുവിന്‍
കാലമഞ്ചുവര്‍ഷമൊന്നു കഴിഞ്ഞോട്ടേ
നീളെ നിങ്ങള്‍ സ്വര്‍ഗ്ഗത്തിലമരന്മാര്‍

അദ്ധ്വാനിക്കുന്നവര്‍ -
പശി വളരുന്നൂ ജനനീ മെയു് തളരുന്നൂ

കമ്യൂണിസ്റ്റു് -
ഇങ്കുലാബു് സിന്ദാബാദു് (3)

നക്സലേറ്റു് -
കൊള്ളിവെയ്ക്കുവിന്‍ കൊലകള്‍ ചെയ്യുവിന്‍
നല്ല നാളെ കൈവരുത്താന്‍മാര്‍ഗ്ഗമൊന്നുതാന്‍
കൊള്ളിവെയ്ക്കു കൊലകള്‍ ചെയ്യു (3)

അദ്ധ്വാനിക്കുന്നവര്‍ -
ഉള്ളകഞ്ഞിയീവിധത്തില്‍ പാറ്റ വീണല്ലോ
കൊള്ളി വെച്ചതു് മാതൃഭൂവിന്‍ പുണ്ണിലാണല്ലോ
പലപാര്‍ട്ടികളും ചേര്‍ന്നുള്ള മന്ത്രിസഭയിലെ തകരാറു്

കേരളമാതാ -
പരസ്പരം ശങ്കയാലെ കൈപിടിച്ചാല്‍
പരസ്പര മത്സരത്തില്‍ കേറിയടിച്ചാല്‍
ജനതതന്‍ പ്രയത്നത്തിന്‍ വിഭവങ്ങളപ്പോഴും
ധനവാനും ചൂഷകനും കവര്‍ന്നെടുക്കും
പശിതിന്നും മക്കളുടെ സ്വരം കേള്‍ക്കൂ
നിങ്ങള്‍ പരസ്പരമത്സരങ്ങള്‍ പറഞ്ഞു തീര്‍ക്കൂ
എന്റെ മണ്ണില്‍ സമത്വത്തിന്‍ ഫലം വിളയാന്‍
എല്ലോരും പ്രയത്നത്തിനണിനിരക്കൂ
എല്ലാവരും ഒന്നു ചേര്‍ന്നു അവരവരുടെ ജോലി
ഭംഗിയാക്കിയും സന്തോഷമായും ചെയ്യുന്നു

മുതലാളിമാര്‍ -
വേലചെയ്യാനിറങ്ങുന്നതുത്സവമല്ലോ

അദ്ധ്വാനിക്കുന്നവര്‍ -
വേതനം ലഭിക്കുവതും ഉത്സവമല്ലോ

മുതലാളി -
അല്‍പ്പസ്വല്പം മിച്ചം വെച്ചാല്‍ പാപമില്ലല്ലോ

അദ്ധ്വാനിക്കുന്നവര്‍ -
ആതുരര്‍ അതെടുത്താലും പാപമില്ലല്ലോ
സ്വത്തിനൊരു പരിധി വേണം
സുഖഭോഗവസ്തകള്‍ക്കും പിരിധിവേണം

മുതലാളി -
നികുതിക്കൊരു പരിധി വേണം

അദ്ധ്വാനിക്കുന്നവര്‍ -
നിത്യവിപ്ലവത്തിനൊരു പരിധിവേണം
തീര്‍ച്ചയായും വേണം

എല്ലാവരും -
കേരളജനനി ജയജയ കേരളജനനി
കേരളജനനി ജയജയ കേരളജനനി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts