നിത്യപട്ടിണി തിന്നു (അരപ്പവന്‍ )
This page was generated on March 29, 2024, 9:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംജി കെ വെങ്കിടേഷ്‌
ഗാനരചനകെടാമംഗലം സദാനന്ദന്‍
ഗായകര്‍കെ സുലോചന
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:18.
 നിത്യപട്ടിണി തിന്നു തുപ്പിയ
കൊച്ചു കുടിലുകള്‍ കണ്ടുവോ..
എട്ടുകാലികള്‍ മാത്രമാണത്
കെട്ടി മേഞ്ഞു കൊടുക്കുവാന്‍
കെട്ടി മേഞ്ഞു കൊടുക്കുവാന്‍...

മാനം കലങ്ങിയാല്‍
കായല്‍ അനങ്ങിയാല്‍
വിറ കൊള്ളും ആ കൊച്ചു കൂരകളില്‍
മറയില്ലാ... തറയില്ലാ...
വറുതിയല്ലാതില്ലാ..
നിറയുന്ന കണ്ണീരിന്നു അറുതിയില്ലാ... അറുതിയില്ലാ...

അഴലെഴുന്ന കുടിലില്‍ വാഴും
അവരിലുണ്ടൊരു സല്‍ക്കഥ
കണ്ണുനീരിന്‍ കറ പുരണ്ട
കഥയില്‍ നിന്നാണീ കഥ...
കഥയില്‍ നിന്നാണീ കഥാ....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts