ജഗദീശ്വരീ ജയജഗദീശ്വരീ [സ്ത്രീ] (ദേവി കന്യാകുമാരി )
This page was generated on April 25, 2024, 8:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍സെല്‍മ ജോര്‍ജ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:20.


 
ജഗദീശ്വരി - ജയ ജഗദീശ്വരി (2)
ചന്ദ്രക്കലചൂടും ഭഗവാന്റെ ഹൃദയേശ്വരി
(ജഗദീശ്വരി)
ജഗദീശ്വരി - ജയ ജഗദീശ്വരി
കനിയുക നീ ദേവി (2)
ദേവീ (3)

പാടുന്നതവിടുത്തെ തിരുനാമങ്ങള്‍ - ഞങ്ങള്‍
തേടുന്നതവിടുത്തെ തൃപ്പാദങ്ങള്‍
(പാടുന്നതവിടുത്തെ)
കത്തുന്ന ഞങ്ങള്‍തന്‍ ഹൃദയങ്ങള്‍ - ദേവി നിന്‍
കര്‍പ്പൂരകിരണങ്ങള്‍ (2)
(ജഗദീശ്വരി)

ചാര്‍ത്തുന്നതവിടുത്തെ സിന്ദൂരങ്ങള്‍ - ഞങ്ങള്‍
ചൂടുന്നതവിടുത്തെ നിര്‍മ്മാല്യങ്ങള്‍
(ചാര്‍ത്തുന്ന)
ജന്മങ്ങള്‍ ഞങ്ങള്‍തന്‍ ജന്മങ്ങള്‍ - ദേവി നിന്‍
അഞ്ജലിപുഷ്പങ്ങള്‍ (2)
(ജഗദീശ്വരി)

കാണുന്നതവിടുത്തെ അവതാരങ്ങള്‍ - ഞങ്ങള്‍
കേള്‍ക്കുന്നതവിടുത്തെ അപദാനങ്ങള്‍
(കാണുന്ന)
ഉണരുന്ന ഞങ്ങള്‍തന്നാത്മാവിന്‍ താളങ്ങള്‍
ഓംകാരപ്പൊന്‍തുടികള്‍ (2)

ജഗദീശ്വരി - ജയ ജഗദീശ്വരി
കനിയുക നീ ദേവി - ദേവി - ദേവി - ദേവി (4)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts