ആതിരദിനമേ (പ്രേമലേഖ )
This page was generated on April 17, 2021, 4:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംവി ദക്ഷിണാമൂർത്തി ,പി എസ്‌ ദിവാകര്‍
ഗാനരചനവാണക്കുറ്റി രാമന്‍ പിള്ള
ഗായകര്‍ജോസ് പ്രകാശ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:26.
 
ആതിരാദിനമേ നാമെല്ലാമേ
ആനന്ദമായ്ക്കൊണ്ടാടിടുമേ - തിരു
(ആതിര)

ആടിപ്പാടി ചാഞ്ചാടി പുതു -
മോടിയില്‍ പരിമളമലര്‍ ചൂടിടാം
കളകളാരവം പാടിപൈങ്കിളി
തളിരുകള്‍ ചൂടിമരാമരം - തിരു
(ആതിര)

പാവനദിനമിതു സോദരിമാരേ
നാമൊരുപോലെ മേവിടുമേ
ചേര്‍ന്നിടുമേ പ്രിയമാര്‍ന്നിടാമേ - മന
മൊന്നായു് വന്നിടുമേ - തിരു
(ആതിര)

മധുരമോഹനമാമിന്നാളില്‍
മാലണയാതെ സഖി
മധുമധുരാവനിയാകും കേരള
മഹിമകള്‍ പാടാം തരാതരം - തിരു
(ആതിര)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts