പാടുക നീലക്കുയിലേ (പ്രേമലേഖ )
This page was generated on December 4, 2021, 7:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംപി എസ്‌ ദിവാകര്‍
ഗാനരചനവാണക്കുറ്റി രാമന്‍ പിള്ള
ഗായകര്‍എന്‍ എല്‍ ഗാനസരസ്വതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:27.
 
പാടുക നീലക്കുയിലേ
എന്‍ ജീവിത ഭാവുകഗാനം
ശോഭനകാലമിതാമേ
മനമോഹനരാഗമിതാമേ

വസന്തമന്മഥവീരന്‍ - ആ
പ്രശാന്തസുന്ദരധീരന്‍
സുഖം തരും സുകുമാരന്‍
അവന്‍ വരുന്നു നിന്‍ പൂങ്കാവില്‍

കൊരുക്കും പൊന്‍മലരാലെ
അലങ്കരിക്കും ഞാനിതുപോലെ
മയക്കും തൂമൊഴിയാലേ - അവന്‍
വിരിക്കും പുഞ്ചിരിയാലേ

തുടിക്കുമെന്‍ മനതാരില്‍ - അല
യടിക്കുമാശകള്‍ പോലെ
നടിക്കും ഞാന്‍ നടിപോലെ - താള
മടിക്കുമാമലര്‍ മാരന്‍

ഇതാണു സുന്ദരസ്വര്‍ഗ്ഗം - ആഹാ
ഇതാണു സന്ദരസ്വപ്നം
ഇതാണു ജീവിതഭാഗ്യം - ആഹാ
ഇതാണു ജീവിത മോക്ഷം

പാടുക നീയെന്‍ മനമേ - ആ
കോമളഗായക ഗാനം
തേടുക നീയിനി ദിനമേ - സുഖ
ദായകമാ ജയകാലം
(പാടുക)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts