പ്രേമനിരാസ (പ്രേമലേഖ )
This page was generated on April 23, 2021, 8:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംവി ദക്ഷിണാമൂർത്തി ,പി എസ്‌ ദിവാകര്‍
ഗാനരചനവാണക്കുറ്റി രാമന്‍ പിള്ള
ഗായകര്‍ജോസ് പ്രകാശ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:27.
 
പ്രേമനിരാശ ജീവിതമാഹാ നീറിടും തീയാണകമേ ഹാ
(പ്രേമ)
മാറിടുമോ ഇതു വേറിടുമോ വിധിയേ എന്തിതു നീതിയോ
(പ്രേമ)

തീരാശോകമിതാരിലുമേകരുതേ ഇതുപോലെ വിധിതാ നീ
ഇനിമേല്‍ - ഹാ നീയിനിമേല്‍

ഒരു തീപ്പൊരി പോരും ലോകം ചുടാന്‍
മോഹത്തീപ്പുക മതിയീ വാഴു്വു കെടാന്‍

വഞ്ചനയാലും വന്‍ചതിയാലും ലോകമിതാകെ ഭീകരം ഹാ
(പ്രേമ)
ഹാ സ്വപ്നസമാനം മറയും സുഖം ഘോരദുരിതമിതെന്നും വളരുമഹോ
പ്രേമാത്മസഖീ ഞാന്‍പാപി അനുരാഗത്തിന്‍ ഫലമീവിധമാണോ
തകരുകയോ മനതാരിനിയും കൊടുംതാപത്തിലിനിയും താഴുകയോ - ഹാ
(പ്രേമ)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts