കാമിനി മൗലിയാം (മറ്റൊരു സീത )
This page was generated on April 30, 2024, 9:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍അയിരൂര്‍ സദാശിവന്‍ ,പി ലീല ,ടി ആർ ഓമന
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിൻസന്റ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:28.
 
അങ്ങിനെ ദുഷ്ടരില്‍ ദുഷ്ടനും കിരാതകനുമായ കീചകന്‍ ആ രാത്രിയില്‍

കാമിനി മൗലിയാം - കാമിനി മൗലിയാം
ദ്രൗപതിയെ കണ്ടു കാമാവേശമുയര്‍ന്നു
സ്ഥലകാലബോധം വെടിഞ്ഞു കാമിനി
(കാമിനി)

പാരം പരിശുദ്ധയായി പാഞ്ചാലി തന്‍
ചാരുതയോര്‍ത്തു പുളഞ്ഞു
(പാരം)
ചാരിത്ര്യക്ഷോളന വ്യഗ്രതയാര്‍ന്നെങ്കില്‍
തീരാത്ത ദാഹമുയര്‍ത്തി

നിശബ്ദത നിറഞ്ഞ രാത്രി,
മാംസദാഹത്താല്‍ കണ്ണിനു കാഴ്ച നശിച്ച ആ കശ്മലന്‍
കണ്ണാടിയില്‍ നോക്കിയതുകൊണ്ടു് ഫലം എന്തു്?
എങ്കിലും കീചകന്‍ കണ്ണാടിയില്‍ നോക്കി.
സ്വയം അലങ്കലിക്കാന്‍ ശ്രമിച്ചു.

സുന്ദരിയാളെ ഓര്‍ത്തവനടിമുടി
സുഗന്ധതൈലം പൂശി
(സുന്ദരിയാളെ) (4)
മന്ദഹസിക്കും ചുണ്ടുകള്‍ ചുറ്റും
അ..
മന്ദഹസിക്കും ചുണ്ടുകള്‍ ചുറ്റും
അനുരാഗഗന്ധം വീശി
(മന്ദഹസിക്കും)

പരിസരമെല്ലാം വിജനം
കാമാവേശം കഠിനം
(പരിസര) (3)

എന്തും ചെയ്യാനുറച്ചു കാചക
നന്തകാവാടമിറങ്ങി

അവനെ അപ്പോളൊരു നോക്കു കണ്ടാലോ

മത്തുയരും മദ മത്തഗജത്തിന്‍
കത്തിക്കാളുന്ന കണ്ണും
(മത്തുയരും)
കത്തിക്കാളുന്ന കണ്ണും
പൈശാചികത്വം വമിക്കുന്ന പുഞ്ചിരി
വീശി ത്രസിക്കുന്ന ചുണ്ടും (2)
മദ്യം സമനില തെറ്റിച്ച ഭ്രാന്തമാം
ചിത്തവും വൃത്തിയും പോക്കും

എല്ലാവിധത്തിലും മദമത്തനായി, അന്ധനായി, ദ്രൗപതിയുടെ
ചാരിത്ര്യം അപഹരിക്കാനായി കീചകന്‍ നര്‍ത്തന ശാലയില്‍ എത്തി.
അവളോ അബല, അശരണ, നിസ്സാഹായ
എന്തും സംഭവിക്കും.
സര്‍വ്വശക്തനായ ദൈവം ഈ മഹപാതകം കണ്ടു പൊറുക്കുമോ

നട്ടപ്പാതിരാ നേരമാശുപകനാം
മര്‍ത്യാധമന്‍ കൈകളില്‍ കിട്ടി
സാധുപദ സ്ത്രീയെന്ന നിനവില്‍
ദുര്‍വ്വാര ഗര്‍വ്വിഷ്ടനായു്
പറ്റിച്ചേര്‍ന്ന പതിവൃതാതിലകമാം‍‌
പാഞ്ചാലിയെ പുല്‍കവേ
ചുറ്റും ഭീമനിനാതമെന്നീ
വിടൂ നീ ദുഷ്ടാഗ്രിമാ
കീചകാ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts