എന്റെ പടച്ചവനേ (മൊഹബത്ത് )
This page was generated on March 29, 2024, 9:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ശങ്കര്‍ മഹാദേവന്‍ ,അഫ്‌സല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മീര ജാസ്മിന്‍ ,മുന്ന സൈമൺ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:29.

കൌമാരക്കൊട്ടാരത്തില്‍ കോളിളക്കം
പഞ്ചാരത്തറവാട്ടില്‍ മൊഞ്ചുള്ള തറവാട്ടില്‍
കുഞ്ഞിപ്പാത്തുമ്മയ്ക്കോ കോരിളക്കം
നേരം വെളുത്തപ്പം നീരിളക്കം....
നീരിളക്കം....നീരിളക്കം.......

ഹേയ്....എന്റെ പടച്ചവനേ...ഇവളെന്തൊരു സുന്ദരിയാ
എങ്കിലുമെന്നരികെ ഇതു ചീഞ്ഞൊരു മുന്തിരിയാ...
ഇവള്‍ ആരും കണ്ടാല്‍ ആദ്യം വീഴും മോഹിനിയാ..
ഒഹോ....ഒഹോ.....
പിന്നെപ്പിന്നമ്മോ...കോലം മായുന്നേ......
വെട്ടാന്‍ വന്നീടും പോത്തായ് മാറുന്നേ...(പിന്നെപ്പിന്നമ്മോ...)
അയ്യോ അയ്യോ അമ്പമ്പമ്പോ പൊല്ലാപ്പാണന്നേ....
എന്റെ പടച്ചവനേ...ഇവളെന്തൊരു സുന്ദരിയാ......
എങ്കിലുമെന്നരികെ ഇതു ചീഞ്ഞൊരു മുന്തിരിയാ......

കുഞ്ഞുപൂവു തന്നെയെന്നാല്‍ ഉള്ളു മുള്ളുകളാ.....
നേരാ ഓ..നേരാ.....
മഞ്ഞുതുള്ളിപോലെയല്ലാ....കാഞ്ഞ തീക്കൊമ്പാ....
നേരാ.....ഓ..നേരാ......(കുഞ്ഞുപൂവു....)
കടമിഴി നീളെ കുടിലതയാ.....
കരളറ പൂരെ കൊടുവിഷമാ...(കടമിഴി...)
കീശേല്‍ ഏറെ കാശും കൊണ്ടേ നാശം വീശല്ലേ...
എന്റെ പടച്ചവനേ...ഇവളെന്തൊരു സുന്ദരിയാ
എങ്കിലുമെന്നരികെ ഇതു ചീഞ്ഞൊരു മുന്തിരിയാ.........

ആട്ടുതോലണിഞ്ഞു കൂടും മൂത്ത പെണ്‍നരിയാ.....
പോരാ.... പോരാ.....
പാട്ടു വേണ്ട നാക്കിലാകെ കൂര്‍ത്ത കൂരമ്പാ.....
പോരാ.... പോരാ.....(ഹേയ് ..ആട്ടുതോലണിഞ്ഞു..)
അരുതരുതാരും ഇനിയരുതേ .....
അഴകിതു കണ്ടു കുഴയരുതേ...(അരുതരുതാരും...)
വയ്യേ വയ്യേ വയ്യാവേലിപ്പെണ്ണേ പോ ദൂരെ...
(എന്റെ പടച്ചവനേ.....)
കൌമാരക്കൊട്ടാരത്തില്‍ കോളിളക്കം
പഞ്ചാരത്തറവാട്ടില്‍ മൊഞ്ചുള്ള തറവാട്ടില്‍
കുഞ്ഞിപ്പാത്തുമ്മയ്ക്കോ കോരിളക്കം
നേരം വെളുത്തപ്പം നീരിളക്കം........

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts