ആരോ നീ ആരോ (ഉറുമി )
This page was generated on April 29, 2024, 8:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംദീപക്‌ ദേവ്‌
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ് ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:32.
 
(സ്ത്രീ) ആരോ നീയാരോ (2)

(സ്ത്രീ) അലകടലൊലിയാരു നീ കനലൊളിയഴകാരു നീ
തിറയുടെ വരവാരോ കലയുടെ തികവാരോ
(പു) മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയില്‍‌
രതിയോ സതിയോ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ
(സ്ത്രീ) ആരോ നീയാരോ
(സ്ത്രീ) അലകടലൊലിയാരോ കനലൊളിയഴകാരോ
തിറയുടെ വരവാരോ കലയുടെ തികവാരോ

(സ്ത്രീ) ഇരുള്‍പരപ്പില്‍ ഈറന്‍ മുടിയില്‍ തിങ്കള്‍ക്കല ചൂടി
പറന്നുയര്‍ന്നൊരു പൊന്നുറുമിയിലെ പൊന്നായ് മിന്നി നീ
ഏഴിമലയിലെ... ഏലമലയിലെ..
പീ‍ലിനീര്‍ത്തും മയിലുപോല്‍ നീയെന്‍ കനവില്‍ കളിയാടുന്നു
തീരാമോഹം ഉടലാര്‍ന്നവനേ
(സ്ത്രീ) ആരോ നീയാരോ
(പു) മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയില്‍‌
രതിയോ സതിയോ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ

(പു) കാവില്‍ വാഴുമൊരു കന്നി പൊന്‍കളരിവാതിലിലെ ദേവി
ചിലുചിലെ ചിലമ്പും ചിലമ്പൊലിയോടെ ചിതറിവരുന്നോളേ
തെന്നല്‍ തോല്‍ക്കും തളിരാളേ ഒളിമിന്നല്‍ പോലെ അഴകോളേ
കറുകറെ കറുത്തൊരു കരിമുകില്‍ പോലെ മുടിയുലയുന്നോളേ
മധുകരമൊഴി മദകരമിഴി പടിയേറി വന്ന പനിമതിയേ
(സ്ത്രീ) ആരോ നീയാരോ

(പു) മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയില്‍‌
രതിയോ സതിയോ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ
(സ്ത്രീ) അലകടലൊലിയാരോ കനലൊളിയഴകാരോ
തിറയുടെ വരവാരോ കലയുടെ തികവാരോ

(സ്ത്രീ) ആരോ നീയാരോ (2)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts