തേവാര പൂമലയിൽ (നാടകമേ ഉലകം )
This page was generated on April 30, 2024, 9:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,വിനു മോഹൻ ,സരയു മോഹൻ ,ശരണ്യ മോഹൻ ,സുരാജ് വെഞ്ഞാറമൂട്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:34.

ആ..ആ...ആ...ആ..
തേവാരപ്പൂമലയിൽ ദേവരാഗമാലികയിൽ
ആദിതാള വൈഖരി തൻ തുടി മുഴങ്ങി (2)
നിറദീപങ്ങൾ തെളിയുന്നു വരമന്ത്രങ്ങൾ നിറയുന്നു
നവരാഗ മാല പാടിടുന്നു സുവർണ്ണയാമം ഉം,..ഉം..ഉം..
(തേവാരപ്പൂമലയിൽ...)

കണിവെള്ളരി വിളയുന്നു പൊൻപണങ്ങൾ കവിയുന്നു
ചിത്രമണി പൂമുഖങ്ങൾ വർണ്ണലോലമൂണരുന്നു (2)
എവിടെ നീ എവിടെ എന്നഴകേ നീയെവിടെ
മായികരാഗ മനോഹരിയാമെൻ വസന്ത ഗംഗേ
(തേവാരപ്പൂമലയിൽ...)

കളിയൂഞ്ഞാലാടുന്നു താളിയോല പൈങ്കിളികൾ
പൊന്നരളി പൂമരത്തിൽ ചന്തമുള്ള ചില്ലകളിൽ (2‌)
അകലെ അങ്ങകലെ കണി കാണും ദൂരത്ത്
നന്മകൾ പൂവണിയുന്നൊരു വാസരം ഉദിച്ചുയരും ഉം..ഉം..ഉം..
(തേവാരപ്പൂമലയിൽ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts