വെണ്ണിലാ തങ്കമണി (ലക്കി ജോക്കേഴ്സ് )
This page was generated on May 7, 2024, 7:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍സുബിന്‍ ഇഗ്നേഷ്യസ്
രാഗംസിന്ധു ഭൈരവി
അഭിനേതാക്കള്‍ഹരിശ്രീ അശോകൻ ,ജനാർദ്ദനൻ ,ജഗദീഷ് ,സാജു കൊടിയൻ ,കൊളപ്പുള്ളി ലീല ,Suraj Venjaranmoodu ,ജഗതി ശ്രീകുമാര്‍ ,ജാഫർ ഇടുക്കി ,സുബി സുരേഷ് ,ഇന്ദ്രൻസ് ,സീനത്ത് ,ശ്രീലത നമ്പൂതിരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:38.
 
വെണ്ണിലാ തങ്കമണിത്തിങ്കളേ
മുത്തു താ പത്തു പറ പൊന്നു താ
തിരുക്കൊട്ടാരക്കെട്ടിലെ പട്ടോലപ്പന്തലിൽ
ആനന്ദമംഗല്യ മേള
യുവരാജാവും റാണിയും ഈ രാജധാനിയിൽ
ഒന്നായി തീരുന്ന വേള
(വെണ്ണിലാ......)

താളവാദ്യ മേളമോടെ നിങ്ങളേ
ഊരുവലം തേരേറ്റും താരകം
മാരിവീണയേന്തി നിന്ന ദൂതികേ
പാടിടേണം ആശംസാ ഗീതകം
ആഘോഷം തീരാത്ത ശുഭയാമത്തിൽ
മാറീ നാടിന്റെ ജാതകം
ആഘോഷം തീരാത്ത ശുഭയാമത്തിൽ
മാറീ നാടിന്റെ ജാതകം
(വെണ്ണിലാ......)

ശോണരാഗശോഭയുള്ള മേഘമേ
നീ ചൊരിഞ്ഞു സീമന്ത കുങ്കുമം
രാമനോട് സീത ചേർന്ന പോലവേ
സ്നേഹപൂർണ്ണമാകേണം സംഗമം
ഗന്ധർവൻ പോറ്റുന്ന കളഹംസങ്ങൾ
നേരും ശ്രീരാഗ മംഗളം
(വെണ്ണിലാ......)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts