മലർക്കിളി തളിർക്കിളി (ചെങ്കടൽ)
This page was generated on May 21, 2024, 3:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 10:37:54.

മലര്‍ക്കിളീ....തളിര്‍ക്കിളീ
മണിത്തൂവല്‍പ്പൂ നീ ചാര്‍ത്താമോ...
മഴക്കുളിര്‍ നിറഞ്ഞിടും
മയില്‍പ്പീലിപ്പൊൻ പൂ ചൂടാമോ...
ഈ കൂട്ടില്‍ നീ വാ.....
പൊന്‍ പൂവല്ലേ ചെന്തേനല്ലേ
വെൺ‌മേഘങ്ങള്‍ ചൂടും നേരം
എന്‍ മനസ്സാകെ നീ പൂക്കുമോ...
മലര്‍ക്കിളീ.....തളിര്‍ക്കിളീ
മണിത്തൂവല്‍പ്പൂ നീ ചാര്‍ത്താമോ...

നീരാടി ഈറൻ‌ തൂവാനത്തെന്നൽ
പൂ മാനത്തില്‍ മഴവില്ലു തീര്‍ക്കേ
താരുണ്യം താരം പോൽ ലാവണ്യത്തിൻ
പൂ മാടങ്ങൾ ഇഴ പാകും നേരം
രാഗാര്‍ദ്രമെന്‍ മോഹങ്ങളില്‍
രാക്കൂടുകള്‍ തീര്‍ക്കാന്‍ വരൂ....
മെയ്യാകെ പൊൻ രേഖ ചാർത്താൻ പോരൂ
മലര്‍ക്കിളീ....തളിര്‍ക്കിളീ
മണിത്തൂവല്‍പ്പൂ നീ ചാര്‍ത്താമോ...

ഹേമന്തരാവിന്റെ പൊന്‍താരകൾ
രോമാഞ്ചത്തിന്‍ കണിനാളം തീര്‍ക്കേ
പൂവേലസ്സാടുന്ന താളങ്ങളിൽ
പൊന്‍വീണകള്‍ ശ്രുതിപാടും രാവിൽ
ഹേമാംഗിയെൻ ദാഹങ്ങളിൽ
പൂവമ്പുകള്‍ എയ്യാന്‍ വരൂ....
മേലാകെ നാണപ്പൂ ചൂടാൻ പോരൂ.....
(മലര്‍ക്കിളീ......)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts