പ്രേമിക്കുമ്പോൾ (സാള്‍ട്ട് ആന്റ് പെപ്പര്‍ )
This page was generated on April 26, 2024, 4:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍പി ജയചന്ദ്രൻ ,നേഹ എസ് നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലാൽ ,ശ്വേത മേനോൻ ,മൈഥിലി ബാലചന്ദ്രൻ ,കല്‍പ്പന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:39.
 
പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ
പകലറിയാതിരവറിയാതൊഴുകുകയല്ലോ അലയുകയല്ലോ

പ്രണയമേ നീ മുഴുവനായി മധുരിതമെങ്കിലും
എരിയുവതെന്തേ സിരയിലാകേ പരവശമിങ്ങനെ
ഒരു മലരിതളാൽ മലർവനി തീർക്കും വിരഹനിലാവായ്
മരുവും തീർക്കും പ്രേമം
(പ്രേമിക്കുമ്പോൾ നീയും ഞാനും...)

ഹൃദയമേ നീ ചഷകമായി നുരയുവതെന്തിനോ
ശലഭമായ് ഞാൻ തിരിയിൽ വീഴാൻ
ഇടയുവതെന്തിനോ
നിഴലുകൾ ചായും സന്ധ്യയിലാണോ
പുലരിയാലാണോ ആദ്യം കണ്ടു നമ്മൾ
(പ്രേമിക്കുമ്പോൾ നീയും ഞാനും...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts