ചിറകെങ്ങു (ദി ട്രെയിൻ )
This page was generated on March 29, 2024, 10:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംശ്രീനിവാസ്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍അല്‍ക്ക അജിത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:41.
 
ചിറകെങ്ങു വാനമെങ്ങു പൂക്കളെങ്ങു കിളികളേ (2)
പതിരായ് കൊഴിഞ്ഞ കാലമെത്ര നീറിയിതു വരെ
ഇനി വരികില്ലേ തേരൊലിയായ് ഇരുളല മായും വാരൊളിയായ്
പ്രഭാതമേ.....
പ്രഭാതമേ തെളിയുക നീളേ
(ചിറകെങ്ങു....)

ചിറകുകളായി പ്രിയമൊഴികൾ
ഗഗനവുമേകി കാമനകൾ (2)
ഒരു സ്നേഹഗീതമായി മാറുമീ പ്രപഞ്ചമായ്
മലർവാടിയിൽ പറന്നുയർന്നു പാടിയാടിടാം
ഒരു സ്നേഹമാക്കി നാൾ വിളഞ്ഞ കതിരു നൽകിയോ
(ചിറകെങ്ങു....)

മലരിതൾ പോലെ വിരിയുകയായ്
ഒരു നവഭാവം നിനവുകളിൽ (2)
ഒരു മഞ്ഞുതുള്ളിയുള്ളിനുള്ളിൽ വന്നു വീഴവെ
അതിലീ പ്രകാശവർണ്ണ രേണു മിന്നി നിൽക്കയായ്
ഒരു ഭാവഗീതമായ് മനസ്സു വാർന്നു ഗീതയായ്
(ചിറകെങ്ങു....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts