ഇതിലെ വരൂ[F] (ദി ട്രെയിൻ )
This page was generated on March 28, 2024, 9:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംശ്രീനിവാസ്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:41.
 
ഇതിലേ വരൂ ഇനിയും വെറുതേ
ഋതു മംഗലയാം പനിനീർമുകിലേ പനിനീർമുകിലേ
ആ ..മാറിൽ താവും നനവ് തരൂ
ആ... മൗനം നീറും നിനവു തരൂ (2)

വെൺതാരം പൊലിയാറായ് ഈ പാതിരാവിൽ നീ കാണാതെയായ്
വിരഹാർദ്രം സ്മൃതിയേതോ നീരോളമായ് നീങ്ങിയൊരഴിമുഖമായ് (2)
വന്നീടും പുലർവേള പിന്നീടോ നിറസന്ധ്യ
ഇനി നീ മാറിലേതോ മഴവിൽ ചൂടൂ
ആ മൗനം നീറും നിനവു തരൂ
ആ മാറിൽ താവും നനവു തരൂ
ആ മൗനം നീറും നിനവു തരൂ

എൻ ദാഹം നെടുവീർപ്പായ് നീ പോകും തീരം തഴുകുമ്പോൾ
കരയോരം വിരൽ മീട്ടിയീ ഈറൻ വരികളെഴുതുകയായ് (2)
മിന്നൽക്കൈവളയോടെ തെന്നൽ കാൽത്തളയോടെ
ഒരു നാൾ മോഹങ്ങൾ ഇടകലരും
ആ മൗനം നീറും നിനവു തരും
ആ മാറിൽ താവും നനവു തരൂ
ആ മൗനം നീറും നിനവു തരൂ



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts