മിഴിനനഞ്ഞ (ഇവള്‍ ദ്രൗപദി )
This page was generated on May 3, 2024, 6:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംപേരാറ്റുപുറം മധു
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വാണിവിശ്വനാഥ് ,സുജിത ധനുഷ് ,കോഴിക്കോട് നാരായണൻ നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:43.

മിഴിനനഞ്ഞ മഴനിലാവു പെയ്തു തോരുമോ
ചിറകൊടിഞ്ഞ പറവ വീണ്ടും പാറിയെത്തുമോ(മിഴിനനഞ്ഞ..)
ഇരുള്‍ വീഴുമീ ഇടനാഴിയില്‍
ഇരുള്‍ വീഴുമീ ഇടനാഴിയില്‍
ഒരു നേര്‍ത്ത നോവിന്റെ വിളി കേള്‍ക്കുവാന്‍
മിഴിനനഞ്ഞ മഴനിലാവു പെയ്തു തോരുമോ
ചിറകൊടിഞ്ഞ പറവ വീണ്ടും പാറിയെത്തുമോ....

മായാത്തൊരോര്‍മ്മതന്‍ പൂഞ്ചിമിഴില്‍
മൌനവും ഞാനും മാത്രമായി..(മായാത്തൊ..)
വാത്സല്യം ചുരത്തിയ പാല്‍നുരയില്‍
തോരാത്ത കണ്ണീരിന്‍ കടൽത്തിരയായ്
ഓ...ഓ.....
മിഴിനനഞ്ഞ മഴനിലാവു പെയ്തു തോരുമോ
ചിറകൊടിഞ്ഞ പറവ വീണ്ടും പാറിയെത്തുമോ....

എന്നെന്നും നീയെന്റെ പൂമടിയില്‍
വാര്‍തിങ്കള്‍ പൈതലായ് ചേര്‍ന്നുറങ്ങി..(എന്നെന്നും..)
മാമുണ്ണാന്‍ കണ്മണീ ഞാന്‍ വിളിച്ചു
മായതന്‍ തീരത്തു നീ മറഞ്ഞു.......
ഓ...ഓ.....
(മിഴിനനഞ്ഞ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts