മഴവില്ലാണോ (രതിനിർവ്വേദം )
This page was generated on May 6, 2024, 3:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനമുരുകൻ കാട്ടാക്കട
ഗായകര്‍എം ജയചന്ദ്രന്‍ ,കാർത്തിക വൈദ്യനാഥൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്വേത മേനോൻ ,ശ്രീജിത്ത് വിജയ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:45.
 
രതിനിർവ്വേദം രതിനിർവ്വേദം
രതിനിർവ്വേദം രതിനിർവ്വേദം

മഴവില്ലാണോ മലരമ്പാണോ
മയിലാടുന്നൂ മഴ ചാറുന്നൂ
അറിയാതെ ഈ രാത്രിമുല്ലകൾ
പൂത്തു മിന്നിടും ചന്ദ്രനായ്
ഇണ ചേർന്നീ നീലരാവിലും
വെണ്ണിലാവിൻ നാണമോ
അണിയുമോ സിരകളിൽ
പടരുമോ ഈ സുഖം
രതിനിർവ്വേദം രതിനിർവ്വേദം
രതിനിർവ്വേദം രതിനിർവ്വേദം

നിറ വനശലഭങ്ങൾ
ചിറകാർന്നു പാറുന്നു
ദല മർമ്മരം പോലെ
പറയാതെ പറയുന്നു
അതി മധുര രാഗം
അധര മധുഗീതം
തഴുകുന്ന നെഞ്ചിലെ
പ്രണയമേന്തി വരാൻ കൊതിയോ
(മഴവില്ലാണോ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts