വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | വിശ്വജിത്ത് |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | വിശ്വജിത്ത് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:49.
മഞ്ചാടിച്ചേലുള്ള മഞ്ജീരശീലോടെ കൊഞ്ചുന്ന കുഞ്ഞോമലേ എന്‍ നെഞ്ചോരം നീയല്ലയോ പഞ്ചാരത്തുണ്ടല്ല പാല്ത്തുള്ളിയല്ലല്ല പ്രാണന്റെ മാലാഖ നീ........ എന്‍ സ്നേഹോദയം തന്നെ നീ.... അഞ്ചിതള്‍പ്പൂവിന്റെ സമ്മാനച്ചെണ്ടോടെ ഉള്ളിലെ വാത്സല്യപ്പൂക്കാലത്തേനോടെ ചുണ്ടിലായൊന്നൂറും കിന്നാരപ്പാട്ടോടെ എങ്ങുമേ ആറാടും പൊന്നോണക്കോളോടെ കുറുമ്പോടെ...കളിക്കാനരികെ കിളിയമ്മേ നീയല്ലേ... മഞ്ചാടിച്ചേലുള്ള മഞ്ജീരശീലോടെ കൊഞ്ചുന്ന കുഞ്ഞോമലേ എന്‍ നെഞ്ചോരം നീയല്ലയോ... കാലത്തെ തൂമഞ്ഞിന്റെ മുത്തോടെ കാറ്റത്തു നിന്നാടുന്ന പൂ ചൂടി പൂമാനത്തെ മിന്നുന്ന പൊന്നാട അണിഞ്ഞില്ലേ എന്‍ പൂമ്പാറ്റ നീ.... നിറമാടും കതിരേ നിന് കാവല്ക്കണ്ണായ് ഞാനും അറിയാതെന്‍ അകമാകെ പുല്കുന്നു നിന്നെ... മഞ്ചാടിച്ചേലുള്ള മഞ്ജീരശീലോടെ കൊഞ്ചുന്ന കുഞ്ഞോമലേ എന്‍ നെഞ്ചോരം നീയല്ലയോ... ഇന്നത്തെ വെണ്പൂക്കാലം മായാതെ നാളത്തെ പൊന്‍ താലമേന്താതെ നീയെന്നെന്നും നിന് സ്വന്തമാക്കീടാൻ പറക്കില്ലേ എന്‍ പൂത്തുമ്പി നീ ചിറകേറൂ ഇനിയും നീ പൂപ്പാടങ്ങള്‍ ദൂരെ ചിരിയോടെ വഴി തന്നില്‍ ദീപങ്ങള്‍ നീളെ... (മഞ്ചാടിച്ചേലുള്ള......) |