യമുന ഒഴുകും (സുന്ദര കല്യാണം)
This page was generated on May 11, 2024, 6:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംസേവ്യർ നായത്തോട്
ഗാനരചനറഷീദ് പാറക്കല്‍
ഗായകര്‍മിന്‍മിനി ,ശാന്തി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രുതിലക്ഷ്മി ,ഉബൈദ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:51.
 
ആ...ആ...ആ...ആ..ആ...
യമുന ഒഴുകും കാലമെല്ലാം വിരഹവതിയോ രാധ
യാദവമുരളീ ഗീതമെല്ലാം മറന്നുവോ നാഥാ
ഇവിടെ ഈ താഴ്വരയും കുളിരിളം കാറ്റും
മധുരമീ സന്ധ്യകളും ഓർമ്മയില്ലേ ദേവാ
(യമുനയൊഴുകും...)

ഉം..ഉം..ഉം..ഉം...
അറിയുമോ നിലാവ് പൊഴിയും പുളിനവും കിനാവുകളും
ഇണയരയന്നം നീന്തിയൊഴുകും മധുരവൃന്ദാവനവും
പീലി നീർത്തിയാടും മയിലും വീണ മീട്ടും പൂങ്കുയിലും
നീലവാനം താരകങ്ങൾ വീണുറങ്ങും രാവുകളും
മലനിര തഴുകുന്ന മുകിലല നീ
(യമുനയൊഴുകും...)

ഓർക്കുമോ കൊഴിഞ്ഞ കാലം ഇനിവരാത്ത നാളുകളും
ഗോവർദ്ധന ഗിരി ചാരി നമ്മൾ ഈണമായ് പാറിയതും
നീയെനിക്കു തന്ന മോഹം വീണുടഞ്ഞു പോകുകയോ
ആ ദിനങ്ങൽ ഓർത്തു പാടും കാറ്റു നിന്നു കേഴുകയോ
കനവുകളായതു തീരുകയോ
(യമുനയൊഴുകും...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts