കടലോളം (ഫിലിം സ്റ്റാര്‍ )
This page was generated on April 19, 2024, 5:53 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംബെന്നി ജോണ്‍സണ്‍
ഗാനരചനസച്ചിദാനന്ദൻ പുഴങ്ങര
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,കലാഭവൻ മണി ,വിജയരാഘവൻ ,സാദിക്ക് ,ദേവന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:52.
 
കടലോളം മലയോളം
കലിതുള്ളും കലികാലം
കഥ പാടും മലയാളം
ഉണരണമിനി ഉയരണമിനി
പുതുലോകം പുതുഭാവം
പുതുരാഗം പുതുതാളം
മഴയോളം പുഴയോളം പാടാം
തേടാം ആനന്ദസാരം..

ഉണ്മകളെങ്ങോ നന്മകളെങ്ങോ തിന്മകളാടും നേരം
പുഞ്ചിരിയെങ്ങോ ചിന്തകളെങ്ങോ കതിരെവിടേ പതിരെവിടെ
അക്കിളി ചൂടും ചന്ദന രാവോ ചെമ്പകനിലവോ
സ്വന്തവുമെങ്ങോ ബന്ധവുമെങ്ങോ മൊഴി പതറി മിഴിയിടറി
നഗരാന്തര കാന്താരം (2) ഹൃദയാന്തര കാതോളം
കുടിലാൻ വക സഞ്ചാരം നില മാറിയ പോരാട്ടം
അടി പണിയരുതെന്നാലും ഉടനടിയുയരണമെന്നാളും
സംഗതമല്ലോ സുന്ദരമല്ലോ പന്തമെടുക്കും കാലം
അന്തി മയങ്ങും മുൻപു കൊളുത്തു
വഴി നീളെ നീ തിരികളിനി
സംഗതമല്ലോ സുന്ദരമല്ലോ പന്തമെടുക്കും കാലം
അന്തി മയങ്ങും മുൻപ് തെളിക്കൂ
ഇരുളിലെ നീ തിരികളിനി

നഗരകമോ നരകച്ചാർത്തിൽ
കടലലകളിൽ ഉയരും കാറ്റേ കാറ്റേ കാറ്റേ കാറ്റേ
കരിമുകിലുകൾ ചൂടും കാറ്റേ
ഇടി പടഹമുതിർക്കും കാറ്റേ
ജീവനമായ് ചാറിടുമോ പ്രാണമന്ത്രമായ്
നോവുകളിൽ നാവുകളിൽ നീളേ
നെഞ്ചുകളിൽ തീയും ചുടുകണ്ണീർപ്പാടും തേടി
വൻ ചിതയിൽ തീരും പുമാനേ
വഞ്ചിതരേ പോരൂ അണി ചേരാമൊന്നായ് നമ്മൾ
നിന്നിതലേ പോരൂ വഴിയോരാതെ ഓടാതെ
നഗരാന്തര കാന്താരം (2) ഹൃദയാന്തര കാതോളം
കുടിലാൻ വക സഞ്ചാരം നില മാറിയ പോരാട്ടം
അടി പണിയരുതെന്നാലും ഉടനടിയുയരണമെന്നാളും
സംഗതമല്ലോ സുന്ദരമല്ലോ പന്തമെടുക്കും കാലം
അന്തി മയങ്ങും മുൻപു കൊളുത്തു
വഴി നീളെ നീ തിരികളിനി

മലമുകളിൽ പുലരിത്തോട്ടം
ചിറകടിയുടെ ഒലികൾ കേട്ടേ
ശ്രാവണമേ പൂവിടുമോ ലോകവാടിയിൽ
തൂമയെഴും പൂവുകളായ് നീളേ
അഞ്ജിതമായ് ചാരെ ചെറുമിന്നാമിന്നിക്കൂട്ടം
അങ്ങകലെ ദൂരെ പുലർകാലം
വന്നിടുമാ സൂര്യൻ നിറതങ്കത്തേരിൽ നാളെ
എങ്കിലിതാ കാണാം നവലോകം
നഗരാന്തര കാന്താരം (2) ഹൃദയാന്തര കാതോളം
കുടിലാൻ വക സഞ്ചാരം നില മാറിയ പോരാട്ടം
അടി പണിയരുതെന്നാലും ഉടനടിയുയരണമെന്നാളും
സംഗതമല്ലോ സുന്ദരമല്ലോ പന്തമെടുക്കും കാലം
അന്തി മയങ്ങും മുൻപു കൊളുത്തു
വഴി നീളെ നീ തിരികളിനി
സംഗതമല്ലോ സുന്ദരമല്ലോ പന്തമെടുക്കും കാലം
അന്തി മയങ്ങും മുൻപു തെളിക്കൂ
ഇരുളിലിനി തിരികളിനി



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts