കവിതയോ നിന്റെ കണ്ണില്‍ [കഥാപ്രസംഗം] (ആ ചിത്രശലഭം പറന്നോട്ടെ)
This page was generated on May 2, 2024, 12:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍
ഗാനരചനകെ ശിവദാസ്‌
ഗായകര്‍പി ബി ശ്രീനിവാസ് ,ശിവദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല ,ടി ആർ ഓമന
ഗാനത്തിന്റെ വരികള്‍
Last Modified: September 08 2012 18:17:41.

പൂക്കുന്ന ലതകളും മണക്കുന്ന മരങ്ങളും
മനസ്സിനെ മദിപ്പിക്കുന്ന മധുക
അസുരചക്രവർത്തിയുടെ മകൾ മനോഹരിയായ ശർമ്മിഷ്ഠ
മാനസോല്ലാസത്തിനായ് വനത്തിൽ വന്നു
ആയിരം തോഴിമാരുണ്ട് പരിചരിക്കാൻ
ശുക്രമഹർഷിയുടെ മകൾ ദേവയാനിയുണ്ട് സല്ലപിക്കാൻ
വനാന്തരങ്ങളിൽ വേട്ടയാടിക്കൊണ്ടിരുന്ന യയാതി മഹാരാജാവ്
ശർമ്മിഷ്ഠയെ കണ്ടു ശർമ്മിഷ്ഠ യയാതിയെ കണ്ടു
അവിടെ നാലു കണ്ണുകൾ സംസാരിച്ചു കഥപറഞ്ഞു
അവളുടെ കണ്ണുകളോട് രാജാവിന്റെ കണ്ണുകൾ ചോദിച്ചു

കവിതയോ നിന്റെ കണ്ണിൽ മധുരമോ നിന്റെ ചുണ്ടിൽ
അമൃതമോ നിന്റെ നെഞ്ചിൽ പറയുമോ പ്രേമസഖീ നീ

പിന്നെ കാണാം, ശർമ്മിഷ്ഠയുടെ കണ്ണുകൾ മറുപടി പറഞ്ഞു
മൃഗങ്ങളെത്തേടി രാജാവ് വനത്തിൽ മറഞ്ഞു
ആയിരത്തിരണ്ടു സുന്ദരിമാരും വസ്ത്രങ്ങൾ എല്ലാം അഴിച്ചു കരയിലെറിഞ്ഞിട്ട്
ഒരു കാട്ടുചോലയിൽ ചാടി നീന്തി കളിച്ചു നീരാടി
സ്വർഗ്ഗത്തിന്റെ താഴ്വരയിൽ നിന്നു താഴോട്ടു നോക്കിയ ദേവേന്ദ്രൻ
പരിപൂർണ്ണ നഗ്നകളായ ആ സുകുമാരിമാരെ കണ്ടു
ഭൂമിയിലിറങ്ങി ചോലയിലെത്തിനോക്കി പക്ഷെ....

ആയിരം കണ്ണുകൾ പോരാ പതിനായിരം കണ്ണുകൾ പോരാ
തുള്ളിത്തുളുമ്പുന്ന വിങ്ങിക്കുലുങ്ങുന്ന പെണ്ണിന്റെ ഭംഗികൾ കാണാൻ
ആയിരം കണ്ണുകൾ പോരാ പതിനായിരം കണ്ണുകൾ പോരാ
ആടകളില്ലാത്തോരാരോമലാളിന്റെ ആടിത്തുടിക്കുന്ന ഭംഗി കാണാൻ

ആയിരത്തിരണ്ടു മോഹനാംഗിമാർ വസ്ത്രങ്ങളൊന്നും ധരിക്കാതെ
കുലുങ്ങിക്കുലുങ്ങി ഓടിനടക്കുന്ന കാഴ്ച്ചകാണാൻ കൊതിച്ച
ദേവേന്ദ്രൻ കാറ്റായി മാറി വസ്ത്രങ്ങൾ അടിച്ചുപറത്തി
ആ സുന്ദരിമാർ കരയിൽ ഓടിക്കയറി
കയ്യിൽ കിട്ടിയ വസ്ത്രങ്ങൾ കടന്നെടുത്തു
ശർമ്മിഷ്ഠ ധരിച്ചതു ദേവയാനിയുടെ വസ്ത്രം
ദേവയാനി എതിർത്തു വഴക്കായി വാക്കേറ്റമായി
പെണ്ണുങ്ങളല്ലേ പറയാൻ പാടില്ലാത്ത പലതും പറഞ്ഞു
കോപിച്ച ശർമ്മിഷ്ഠ ദേവയാനിയെ ഒരു കിണറ്റിൽ തള്ളിയിട്ടിട്ടവിടെ നിന്നും പോയി
നിലവിളി കേട്ടു ഓടിവന്ന യയാതി മഹാരാജാവ്
നഗ്നയായ ദേവയാനിയെ രക്ഷിച്ചു ആശ്രമത്തിലെത്തിച്ചു
അതിന്റെ ഫലമോ ? ദേവയാനി രാജാവിനെ ആശിച്ചു
ശുക്രമഹർഷി കല്പിച്ചു അങ്ങനെ...

ധൂമ ധൂമമുയരവെ മണിനാദമെങ്ങും മുഴങ്ങവെ
വേദസൂക്ത കദംബമാലകളാടി നിന്നു വിളങ്ങവെ

ദേവയാനി യയാതിയുടെ ഭാര്യയായി
ശർമ്മിഷ്ഠ ദേവയാനിയുടെ ദാസിയും
ഭൂമി സൂര്യനെ പലവട്ടം ചുറ്റിക്കറങ്ങി
ഒരു ദിവസം ദേവയാനി ആശ്രമത്തിലേക്കു പോയി
ആ സന്ദർഭവും കാത്തു രാജാവിനെയും ഓർത്തു
വേദനിച്ചിരുന്ന ശർമ്മിഷ്ഠാകുമാരി
കുളിച്ചുവന്നു അണിഞ്ഞൊരുങ്ങി

നോക്കിയാൽ കൊതിതോന്നും മട്ടിൽ നാഥനെക്കാണാൻ
ആഗ്രഹിച്ചവൾ നിന്നു കാമദേവത പോലെ
(നോക്കിയാൽ.....)

അവൾ പ്രതീക്ഷിച്ചപോലെ യയാതി ആ വഴിവന്നു
രാജാവ് അവളെ നോക്കി അവൾ രാജാവിനെ നോക്കി
നല്ലൊരവസരമാണ് കൊതിച്ചുകൊതിച്ചിരുന്ന ദിവസമാണ്
പിന്നെ താമസിച്ചില്ല രാജാവിന്റെ കൈകൾ ഉയർന്നുപോയി
കുമാരിയാ മാറിലേക്കു ചാഞ്ഞുപോയി
ശർമ്മിഷ്ഠേ..... രാജാവു വിളിച്ചു
ഉം... എത്ര രാവുകൾ... എത്ര രാവുകൾ കഴിഞ്ഞുപോയ്
എത്ര കിനാവുകൾ കൊഴിഞ്ഞുപോയ്
ഈ എന്നെ മറന്നില്ലേ ?
ഇല്ല, രാജാവ് പറഞ്ഞു

നിത്യവുമെന്റെ കിനാവിനുള്ളിൽ നൃത്തം വെച്ചതു നീയല്ലേ
നീയല്ലേ നീയല്ലേ നൃത്തം വെച്ചതു നീയല്ലേ
(നിത്യവുമെന്റെ....)

അവളുടെ കണ്ണുകൾ പകുതിയങ്ങടഞ്ഞുപോയി
ചുണ്ടുകൾ പകുതിയങ്ങു വിടർന്നുപോയി
കവിളങ്ങു തുടുത്തുപോയി കരളങ്ങു തുടിച്ചു
കാമുകന്റെ കവിളോടു കവിൾ ചേർത്തു
ഉടലോടു ഉടൽ ചേർത്തു
അവൾ മയങ്ങി മയങ്ങി മൊഴിഞ്ഞു

മാനമാമര മലരുകളെണ്ണി മാനസകഥകൾ പറഞ്ഞില്ലേ
പറഞ്ഞില്ലേ പറഞ്ഞില്ലേ
(മാന...)

വീടു മറന്നു നാടു മറന്നു ലോകമേ മറന്നവർ നിന്നപ്പോൾ
വാതിലിന്റെ വിടവിലെരിഞ്ഞു നില്ക്കുന്ന അതെന്താണ്‌ ? കണ്ണുകൾ
രണ്ടു കണ്ണുകൾ വികാരവിക്ഷുബ്ദങ്ങളായ രണ്ടു കണ്ണുകൾ
കോപാക്രാന്തനായ രാജാവ് പരിസരം മറന്നു മനം തിളച്ചലറി
ഒട്ടിച്ചേരുന്ന രണ്ടു ഹൃദയങ്ങളെ വെട്ടിപ്പിളർക്കാൻ ശ്രമിക്കുന്ന ദുഷ്ടേ,
ഭാരത സമ്രാട്ടിന്റെ കോപാഗ്നിയിൽ പെട്ടു ചാമ്പലാകാതെ അകന്നുപോ അകന്നുപോ
പക്ഷെ അതാ....

മണ്ണും വിണ്ണും ചുട്ടുപൊരിക്കാൻ കണ്ണിൽ തീപ്പൊരി ചിതറുന്നു
ആരാണത് ? ആരാണത്? അവൾ തന്നെ, അവർ ഭയന്ന അവൾ തന്നെ
ആകെ തുടിയ്ക്കുന്ന ദേവയാനി...ദേവയാനി...
ആകെ തിളയ്ക്കുന്ന ദേവയാനി...ദേവയാനി....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts