വിരിയുന്നു (ബോംബെ മാർച്ച് 12 )
This page was generated on April 28, 2024, 9:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅഫ്സല്‍ യൂസഫ്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സാധന സർഗ്ഗം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:53.
 
വിരിയുന്നു കൊഴിയുന്നു പല പൂക്കളീവഴിയിൽ
തെളിയുന്നു മറയുന്നു ദിനരാത്രമീ വഴിയേ
നനവാർന്നൊരോർമ്മകളോടെ
മുറിവാർന്ന വേരുകളോടെ
പിരിയും മറയും ഋതുഭേദങ്ങളിലൂടെ
(വിരിയുന്നു....)

നാനാ മതങ്ങൾ വേദങ്ങൾ വാഴും മനസ്സുകൾ
നേരിൻ വെളിച്ചമേൽക്കാതെ കാരാഗൃഹങ്ങളായ്
സ്വർല്ലോകവും പാതാളവും നിനവുകളിലല്ലോ വാഴുന്നു
(വിരിയുന്നു....)

ഏതോ നിയോഗമറിയാതെ പായും ശരങ്ങൾ നാം
ആരോ തൊടുത്ത ഞാണിന്മേൽ മോഹാന്ധരായി നാം
തേടുന്നുവോ നേടുന്നതോ ഒടുവിലൊരു മൺ മൗനം മാത്രം
(വിരിയുന്നു....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts