വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | കൈതപ്രം ,ബി ശ്രീരേഖ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സായികുമാർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:53.
ആ...ആ...ആ.. പൊന്മേഘത്തിൻ പട്ടം കെട്ടും ചെമ്മാനത്തിൻ വെൺതീരത്ത് തേൻവാഴ കൊമ്പൊന്നു നുണയാൻ തുമ്പപൂ ചോറൂണ് വെയ്ക്കാൻ അപ്പൂപ്പൻ താടിയ്ക്ക് ആടാൻ മാഞ്ചോട്ടിൽ ഊഞ്ഞാലു കെട്ടാൻ ആരേ...ആരേ... (പൊന്മേഘത്തിൻ...) നീലത്തിരയോളത്തിൽ ദൂരത്തൊരു പൊൻമൊട്ട് ആരാരോ തേടുന്ന നേരം (2) മിണ്ടാതെ വന്നു മിഴി രണ്ടുമോമൽ കൈ കൊണ്ടു മൂടൂം പ്രിയ കൂട്ടുകാരാ എണ്ണാതെ നീ തോണിയേറി പോകാൻ ചെല്ലത്തുമ്പി പോലെ മേലേ പാറാൻ (പൊന്മേഘത്തിൻ...) കുന്നിമണി പൊൻചിപ്പി മിന്നുമൊരു കൈക്കുമ്പിൾ സമ്മാനമേകുന്ന രാവിൽ (2) തിങ്കൾക്കിടാവിൻ കളിയോടമേറാൻ നീലപ്പളുങ്കിൻ തിരമാലയെണ്ണാൻ കാണാകടൽ തീരം തേടി പോകാൻ പൂമീൻ പോലെ ഓളം തുള്ളി നിൽക്കാൻ (പൊന്മേഘത്തിൻ...) |