നെഞ്ചിൻ വീണ മീട്ടി (അങ്ങനെ തുടങ്ങി)
This page was generated on April 29, 2024, 10:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജാസ്സി ഗിഫ്റ്റ്‌
ഗാനരചനസിജു തുറവുര്‍
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നാണി ,നിത്യ മേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:56.
നെഞ്ചിൻ വീണ മീട്ടി നീ പാട്ടു മൂളുമോ കളമൊഴീ
മനോവാതിൽ തുറന്നു തരാം
വന്നു മുഹൂർത്തം കൈ പിടിക്കാൻ
കുളിരൂറും ഇള മഞ്ഞുനീർ
കരളല്ലിയിൽ പൊതിയുന്നു നീ

കൈക്കുടത്തിൽ നിന്നെ നീക്കി
ഇണപ്രാവായ് കുറുകുന്നു ഞാൻ
കളിക്കൂട്ടായ് ഇന്നും പോരാമോ
പിണക്കാനായ് ആവുന്നില്ലെൻ കളിപ്പെണ്ണേ പറയില്ലേ ഈ
മണിക്കൊഞ്ചൽ ചിറകടി കേൾക്കാമോ
മന്ദാരപ്പൂവിൽ ഞാൻ അലിഞ്ഞു പോയി
ശൃംഗാരം ചൊല്ലട്ടെ ഞാൻ കാതിൽ
സ്നേഹത്തിൽ വെണ്ണിലാവത്തു നീന്താൻ
പറയല്ലേ എന്നുയിരേകി
കുളിരൂറും ഇള മഞ്ഞുനീർ
കരളല്ലിയിൽ പൊതിയുന്നു നീ

കളിക്കുന്നു ഞാൻ നിഴലിൽ തൊട്ടൊരു
വിളക്കായ് നീ തെളിയുന്നു
പൊൻവെളിച്ചം ഇന്നെന്നിൽ പെയ്യുന്നോ
ഒളിക്കാതെ ഞാൻ പറയാൻ നല്ലൊരു
തനിച്ചന്നു ഞാൻ ചൂടാൻ വന്നൊരു
രഹസ്യം വന്നിക്കിളി കൂട്ടുന്നോ
മേഘപ്പെണ്ണിലും മാലപ്രണയം
എന്നുള്ളിൽ ചോപ്പു തുറക്കുകയാണോ
കണ്ണാടി പോലിന്നെന്റെ ഹൃദയം
നിൻ ചിത്രം വരക്കുകയാണോ
കുളിരൂറും ഇള മഞ്ഞുനീർ
കരളല്ലിയിൽ പൊതിയുന്നു നീ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts