അമ്മമ്മോ അമ്മോ (അങ്ങനെ തുടങ്ങി)
This page was generated on April 29, 2024, 6:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജാസ്സി ഗിഫ്റ്റ്‌
ഗാനരചനസിജു തുറവുര്‍
ഗായകര്‍നജീം അര്‍ഷാദ് ,നിത്യ മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നാണി ,നിത്യ മേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:56.
 
അമ്മമ്മോ അമ്മോ ഏയ് പൈങ്കിളിയേ നീ
വീശുന്നു കാണാവല
അമ്പമ്പോ അമ്പോ ഈ പാട്ടിലാക്കാൻ
പുകയുന്നു എന്നും തല
സ്നേഹത്തിൻ നറുവെൺപനിനീർപ്പൂവേ നീ
കുത്തുന്നോ നിൻ മുള്ളാലെന്നെ
ചുറ്റുന്നു എന്നും നിൻ സ്വപ്നത്തിൽ ഞാൻ
കൂത്താടും തേൻ കാറ്റാണു ഞാൻ
(അമ്മമ്മോ.........)

ആഹാ നീ കണ്ടുവോ ഓഹോ ഇതു സ്വപ്നമോ
ആരെയും വശത്താക്കും ഞാൻ
ഉം പ്രേമത്തിൽ വീഴ്ത്തുവാൻ അടവുമായ് വന്നാലോ
അവനെ ഞാൻ ചെവിയിൽ നുള്ളും
അടി വെച്ചാലും കെറുവിച്ചാലും
പറയിക്കും ഐ ആം സോറി എന്നെന്നും
ചുറ്റിച്ചുറ്റും പൊട്ടാനൂലിൽ പെണ്ണേ നിന്നെ പൂട്ടും ഞാൻ
(അമ്പമ്പോ അമ്പോ..)

കണ്ണീരിൻ ബ്വാണമെൻ നേരെ നീ വിട്ടാലും
മുട്ടൊന്നും മടക്കില്ല ഞാൻ
മൗനം നീ കാട്ടിയാൽ പറയില്ലിനി ഒന്നും ഞാൻ
ഡീസന്റായി മാറീടാം ഞാൻ
കണ്ണീരില്ലാ മൗനമില്ല തെമ്മാടി നീ മെല്ലെ പറഞ്ഞോളൂ
കാന്താരിയായ് കെണി വെയ്ക്കാലോ
കളിവാക്കിൽ കുരുക്കീടാല്ലോ
(അമ്മമ്മോ.........)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts