കണ്ണിൻ മണിയാൽ (സുബ്രഹ്മണ്യപുരം)
This page was generated on May 15, 2024, 3:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംജെയിംസ് വസന്തൻ
ഗാനരചനഷിബു കല്ലാർ
ഗായകര്‍വിവേകാനന്ദൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയ് ,സ്വാതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:01.
 
കണ്ണിൻ മണിയാൽ നിൻ കണ്ണിൻ കനവാൽ
എന്നെ തേടി മയക്കും മധുരം പോരാഞ്ഞോ
കൊഞ്ചിച്ചിരിച്ചും പിന്നെ തമ്മിൽ കൊതിച്ചും
എന്റെ ഉള്ളിന്നുള്ളിൽ മോഹം തന്നിട്ടോടി മറഞ്ഞോ
(കണ്ണിൻ മണിയാൽ...)

ഏറെയില്ലാ അകലം അരികിൽ വരുവാൻ
പിന്നെ യാത്ര ചൊല്ലി പിരിയും നിമിഷം അകലുന്നെൻ നാണം
കണ്ണിൽ വിടരും എന്റെ കണ്ണിൽ വിടരും
ഒരു വർണ്ണക്കഥയിൽ സ്നേഹം പൂക്കും
ഒരു മാത്രയില്ലയോ മിഴി കാത്തതിന്നു നീ
ഇനിയിതു വഴി പലവഴി തിരയരുതേ

ഇരവുമില്ലാതെ പകലും ഇല്ലാതെ മൊഴിയുവാനെന്നോടു കഴിയുമോ
ഒരു നാൾ മിണ്ടാതെ ചിരിയാൽ മൂടാതെ ഇനി വരുമീ ജന്മമാകുമോ
മടിയിലുറങ്ങുവാൻ കൊതിക്കുന്നു മറുവിളി നാണമായ് തുടിക്കുന്നു
ഇതുവരെയീ പ്രണയം ചോരാത്ത കഥ
(കണ്ണിൻ മണിയാൽ...)


പലനാൾ കണ്ടാലും ചിതിയാൽ ചൊന്നാലും
മതിവരുമോ നിന്റെ മദമതിൽ
പകരം നൽകാനായ് പലതും ചൊല്ലാനായ്
ചൊരിയുമീ നീയെന്നിൽ ഒരു വരം
മതിമുഖീ നീയെന്നിൽ ഒരുവരം
ഇനിയെന്റെ വീണയിൽ ഒരു സ്വരം
കനവിലുലാവുകയായ് നിൻ സ്നേഹം

കണ്ണിൽ വിടരും എന്റെ കണ്ണിൽ വിടരും
ഒരു വർണ്ണക്കഥയിൽ സ്നേഹം പൂക്കും
ഒരു മാത്രയില്ലയോ മിഴി കാത്തതിന്നു നീ
ഇനിയിതു വഴി പലവഴി തിരയരുതേ
ആശയോടെ പല നാൾ അരികിൽ വരുവാൻ
ഒരു രാത്രി ഗന്ധി വിടരും ചിരിയിൽ അലിയാനെന്നെന്നും
(കണ്ണിൻ മണിയാൽ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts