വിശദവിവരങ്ങള്‍ | |
വര്‍ഷം | 2003 |
സംഗീതം | കെ എല്‍ ശ്രീറാം |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | പി ജയചന്ദ്രൻ ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിനീത് കുമാർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:26.
(പു) പുഴമാടുമീ പാട്ടില്‍ മഴമേയുമീ കൂട്ടില്‍ ഒരു പുവെയില് തൂവലായി മാറി നാം (സ്ത്രീ) ഇളമാവിലെ കൊമ്പില്‍ തളിരാമ്പലിന് തുമ്പില്‍ ഒരു പീലിവാല്ത്തുമ്പിയായി പാറി നാം (പു) മാറില്‍ നിറഞ്ഞാടും മായാമയൂരം നീ (2) മഞ്ഞില്‍ നാട്ടുമഞ്ഞില് പൂത്ത പൊന്നിലാവു് പോല്‍ നീ (ഡു) പുഴമാടുമീ പാട്ടില്‍ മഴമേയുമീ കൂട്ടില്‍ ഒരു പുവെയില് തൂവലായി മാറി നാം (സ്ത്രീ) മുത്തണിഞ്ഞ മുല്ലേ നിന് മൊട്ടെടുത്തു വെയ്ക്കാം എന്‍ കല്യാണം കൂടുമ്പോള്‍ ചൂടീടാം (പു) താലിതന്നു തട്ടാന്‍ പൊന്പീലി തന്നു ചൂടാന്‍ ഈ മാലയ്ക്കും ചേലയ്ക്കും ചേലില്ലേ (സ്ത്രീ) ഞാനെന്‍ മനസ്സിന്റെ വാതിലില്‍ നിന്നെ കണികണ്ടു പാടവേ (പു) ഈ വസന്തമോ വര്ണ്ണസന്ധ്യയോ പെയ്തൊഴിഞ്ഞു നെഞ്ചില്‍ (പു) (പുഴമാടുമീ) (പു) പട്ടുടുത്ത ചന്തം പൂംപൊട്ടു വെച്ച ചന്തം ഈ കണ്ണാടിച്ചുണ്ടത്തു് ചിങ്കാരം (സ്ത്രീ) കെട്ടഴിഞ്ഞു കൂന്തല്‍ വിട്ടൊഴിഞ്ഞു തെന്നല്‍ ഈ മുത്താരതത്തയ്ക്കും പായാരം ദൂരെ മഴവില്ലിന്നൂയലില് ആരെ വരുമെന്നു രാത്രിയില്‍ നിന് കിനാക്കളില്‍ മിന്നിമായുമീ കുഞ്ഞു താരമല്ലേ (ഡു) (പുഴമാടുമീ) |