വിണ്ണിൻ നെഞ്ചിൽ (കഥയിലെ നായിക)
This page was generated on May 6, 2024, 11:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംതേജ്‌ മെര്‍വിന്‍
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍അരുണ്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരാജ് വെഞ്ഞാറമൂട് ,കോട്ടയം നസീർ ,കലാഭവൻ പ്രജോദ് ,രാധിക (പുതിയ) ,ഉർവ്വശി ,കെ പി എ സി ലളിത ,സുകുമാരി ,ശാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:08.


വിണ്ണിന്‍ നെഞ്ചില്‍ പൊന്‍ തിരിവയ്ക്കാന്‍
മഞ്ഞിന്‍ മലരായ് വന്നെത്തും പനിമതിയേ
ഇണമിഴിയിതളില്‍ കരിമഷിയെഴുതാന്‍
പൊന്‍ കനവുകള്‍ നീ ഏകാമോ

കാണാക്കണ്ണില്‍ കനവു വിരിഞ്ഞു
കാറ്റൊരു കുസൃതിക്കാറ്റായ്
കാണിപ്പൊന്നും തേടി നടന്നു
കാക്കക്കുയിലുകള്‍ പാടി
പുഞ്ചിരി തന്‍ പൂവിതളേ
ചന്തമെഴും പൊന്‍ കതിരേ
എന്തിനിന്നു നീ തൂര്‍ന്ന പീലിയായ്
(വിണ്ണിന്‍ നെഞ്ചില്‍ )

നാളെ പുലരി പൊന്‍ കതിരോടെ
വീണ്ടും മിഴികള്‍ തുറക്കും
കാണാപ്പൂവിന്‍ കമ്മലില്‍ മഞ്ഞിന്‍
വൈരക്കല്ല് പതിക്കും (നാളെ )
എന്തിനു വിണ്‍ പൂഞ്ചരിവില്‍
ചന്ദനവും പൂക്കളുമായ്‌
വന്നു ചേരുന്നുഷസ്സുകളീ വഴിയെ
(വിണ്ണിന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts