ആരും തൊടാത്ത (അജന്ത )
This page was generated on April 26, 2024, 12:18 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഇളയരാജ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ ,ഭവതാരണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനു മോഹൻ
ഗാനത്തിന്റെ വരികള്‍
Last Modified: September 29 2012 07:54:09.

ആരും തൊടാത്ത പൂവില്‍ ഒരു വിരൽ
ആദ്യം പതിയുകയോ...
വാരിപ്പുണര്‍ന്ന മഞ്ഞില്‍ ഇലയൊരു
ചെറുതളിരണിയുകയോ...
മെയ്യെല്ലാം മിന്നു് മേയുന്നു കണ്ണു്
മെയ്യെല്ലാം മിന്നു് മേയുന്നു കണ്ണു്
തേടിയെത്തീ ഞാന്‍ ഹാ ദാഹ ദാഹമോടെ...
പാടിവന്നൂ ഞാന്‍ ഹാ പാദവേഗമോടെ...
പാദവേഗമോടെ...
(ആരും തൊടാത്ത...)

കുളിരല കുളിരല മൂടി
മണിമുത്തു വാരി വിതറീ...
ഉടലൊരു വടിവുകള്‍ തേടി
ചുടുമുത്തു മാരിയൊഴുകീ...
ഇരവുകള്‍ പകലുകലായി
പുതുപുസ്തകത്തെ അറിയാന്‍...
മിഴിയുടെ ചിറകുകള്‍ പാറി
ഒരു പുഷ്പകാവ്യമെഴുതാന്‍
ഭൂമിയിലു് ഞാനില്ല നീയൊന്നില്ലാ...
കൈയ്യെത്തും ദൂരത്തായ് നീലമേഘം
മോഹത്താളിൻ വര്‍ണ്ണം
ഒരു ദേവതയായിത്തീർന്നൂ
മിന്നാമിന്നി വെളിച്ചം
നറു പൗർണ്ണമിയായിത്തീര്‍ന്നു...
വെണ്ണിലാവില്‍ ഞാന്‍ കുളിച്ചു
കേറി വന്ന പോലെ...
കേറി വന്ന പോലെ...
(ആരും തൊടാത്ത...)

കിളിയുടെ ചിറകുകള്‍ തൊട്ടൂ...
ഞാന്‍ മേഘമായപോലെ...
ഒരു തുള്ളി ചിരിയുടെ കടലില്‍
ഞാന്‍ ഒറ്റ മുത്തുപോലെ...
ഹൃദയം വലം വെച്ചു വരുന്നൂ
നിന്‍ വദനം സൂര്യനാണോ...
വിരിയുന്നു വിരിയുന്നു ഞാനും
ഒരു വിരഹ കമലമാണോ...
ആടുന്നോ നീയെന്റെ നെഞ്ചിന്‍ കൂട്ടില്‍
ഞാനിപ്പോള്‍ മാരന്റെ സ്വന്തം നാട്ടില്‍...
ചൊല്ലിയ ചൊല്ലുകള്‍ വെറുതേ
ഇനി എല്ലാം നിന്നുടെ വഴിയേ...
തന്നതു തികയില്ലെങ്കില്‍
വരൂ വിണ്ണിനു മറയുണ്ടെങ്കില്‍
നീയും ഞാനും പൂന്തേനില്‍
ചേര്‍ന്നലിഞ്ഞ കാറ്റു്...
പാലുകൊണ്ടൊരൂട്ടു്...
(ആരും തൊടാത്ത...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts