കൈയ്യിലൊരു കീബോർഡും (അജന്ത )
This page was generated on March 29, 2024, 12:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഇളയരാജ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനു മോഹൻ
ഗാനത്തിന്റെ വരികള്‍
Last Modified: September 29 2012 07:44:18.

കയ്യിലൊരു കീബോര്‍ഡും
കാതിലൊരു വാക്ക്മാനും
കരുതാം മ്യൂസിക്‌ ട്രൂപ്പു് തുടങ്ങാം...
മതിയല്ലോ...
(കയ്യിലൊരു....)
ആളില്ലാ മേടകള്‍ തോറും പാടിവരാം
മാളോരുടെ കൂക്കും വിളിയും നേടി വരാം
നീ പാടും കോപ്രായം ഹിറ്റു്....
പാടും വാക്കുകള്‍ സ്വീറ്റു്....
മത്സരങ്ങളില്‍ ഫസ്റ്റ്...
ഇതു ദൈവം നല്‍കിയൊരു ഗിഫ്റ്റ്....
(കയ്യിലൊരു....)

പാട്ടിനുമുണ്ടോ പഞ്ഞം
പോപ്‌ മ്യൂസിക്കും കൊഞ്ചും
ഭാവഗാനങ്ങള്‍ കേള്‍ക്കണോ...
ദേവരാജനേ തഞ്ചം
തേനിന്‍ മധുരം നുകരണോ...
ബാബുരാജിനൊരു മഞ്ചം
മോഡേൺ‌ ഹിറ്റുകള്‍ വേണമോ...
യുവന്‍ ശങ്കറെ തേടാം
ഇളനീരിന്‍ സംഗീതം...ആ....ആ....
ഇളനീരിന്‍ സംഗീതം...
ഇളയരാജയും പാടിയില്ലേ..
തനനാനാ നാനാനാ നാനനാനനാ നാനാന
കടലാകും സംഗീതം
ദക്ഷിണാ മൂര്‍ത്തി നല്‍കിയില്ലേ...
തനനാനാ നാനാനാ നാനനാനനാ നാനാന
സംഗീതം പണ്ഡിതരില്‍...
സംതിങ്ങോ നമ്മള്‍ക്കു്
പാടും പടുരാഗം...ഹിറ്റു്.....
പോരും കൈനിറയെ...തുട്ടു്...
കേറ്റി വെച്ചോളൂ...സൗണ്ടു്....
നൂട്ടിയെട്ടാണു് സൗണ്ടു്...
(കയ്യിലൊരു....)

ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ പൊങ്ങച്ചം...
പോപ്‌ സോങ്ങ് തന്നെ പാടണം...
സപ്തതിമേളം കൂടണം...
സരിഗമ പധനി മീട്ടണം
കാക്കാപൂച്ചാ കല്യാണം...
ഗോങ്കോ ഡ്രമ്മും കൊട്ടണം
പട്ടിക്കാട്ടില്‍ തേരോട്ടം...
ഫോക്ക്സോങ്ങ് നന്നായ് കേള്‍ക്കണം
ഹേയ് ഹേയ് ഹെഹെഹേയ്..
ഹേയ് ഹേയ് ഹെഹെഹേയ്
ഓരോരോ കോതയ്ക്കും
വായില്‍ തോന്നിയതു പാട്ടാണു്
വായില്‍ തോന്നിയതു പാട്ടാണു്
തന്നന്നാ പാട്ടുണ്ടു്...
അന്നം നേടലിനു് വഴിയുണ്ടു്...
അന്നം നേടലിനു് വഴിയുണ്ടു്...
പലവട്ടം ഞാന്‍ കുളിച്ചിട്ടും
തലയിലെ വരയും മാഞ്ഞില്ല
കാളരാഗമോ ഹിറ്റു്...
കാലം കലികാലം ഫിറ്റു്
കൂട്ടി വെയ്ക്കണേ സൗണ്ടു്...
കേട്ടതെത്രയോ റൗണ്ടു്...
(കയ്യിലൊരു....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts