പാതക ലോകേ ഇഴകൾ (രക്തബന്ധം)
This page was generated on April 25, 2024, 11:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1951
സംഗീതംഎസ് എൻ ചാമി (എസ്‌ എൻ രംഗനാഥൻ) ,എസ്‌ എം സുബ്ബയ്യ നായിഡു
ഗാനരചനഅഭയദേവ് ,ബ്രഹ്മവൃതന്‍ ,തുമ്പമണ്‍ പത്മനാഭന്‍കുട്ടി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:19.


പാതക ലോകേ - ഏഴകള്‍ തേടും
ജീവിതം ജീവിതമോ
പാഴ്വയര്‍ പോറ്റാന്‍ നേര്‍വഴിയില്ല
ജീവിതം ജീവിതമോ നിരാശ
നിനവുകളാലെ അഴലിയലാതെ
വിധിവിഹിതം ലോകേ

വിഫലമായ് പോമോ നിയതിയോടേതും
എതിരിടുവാനാമോ - എതിരിടുവാനാമോ
മതി മതി ഏതും വിധി വിധി എന്നായ്
പുലമ്പിയാല്‍ അഴല്‍ പോമോ ...

ശോകവും മോദവും ജീവികള്‍ക്കെല്ലാം
ഏകുവതേ ദൈവം - ഏകുവതേ ദൈവം
മുതലാളികള്‍ക്കൊരു ദൈവം തൊഴിലാളികള്‍ക്കൊരു ദൈവം
വഴി നീളവേ പൈദാഹമങ്ങിരന്നിടുവോര്‍ക്കൊരു ദൈവം
ഇരുളും വെളിവറിയാ കുരുടരെ പോറ്റുവാന്‍ ഒരു ദൈവം
കളവോതുവോര്‍ക്കൊരു ദൈവം ഉപകാരികള്‍ക്കൊരു ദൈവം
ഉണ്ടോ ...ഉണ്ടോ ...ഉണ്ടോ ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts