പുണരും പുതു മണം (കലണ്ടര്‍ )
This page was generated on April 29, 2024, 7:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅഫ്സല്‍ യൂസഫ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍സിസിലി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2013 04:35:21.

പുതിയ കുടുംബത്തിൻ കതിരുകളുയരുന്നു
തിരുസഭ വിജയത്തിൻ തൊടുകുറിയണിയുന്നു...(2)

പുണരും പുതുമണം കലരും മധുകണം
പുണരും പുതുമണം കലരും മധുകണം...
ഒരു കൊലുസ്സിൻ ചിരിമണികൾ
അനുപമപദലാസ്യമേളമായ് ഉണരുമീ വേളയിൽ
പുണരും പുതുമണം കലരും മധുകണം
പുണരും പുതുമണം കലരും മധുകണം...

ഇരവും പകലും ഒരു മാത്രയായ്
കളിയും ചിരിയും ഒരു കാവ്യമായ്
തളിരും കുളിരും തരു ശാഖയിൽ
വിടരും മലരിൻ മൃദുശോഭകൾ...
ഒരു നിലാ വിരിയുമായ് അഴകിന്റെ രാത്രി-
വന്നണഞ്ഞു താരകം നോക്കവേ...
പുണരും പുതുമണം കലരും മധുകണം
പുണരും പുതുമണം കലരും മധുകണം...

മറയും നാളിൽ നെടുവീർപ്പുകൾ
പറയാതറിയും മനനോവുകൾ
മറിയും തോണിയിൽ ഒരു വേദന
മുറിയും ഹൃദയം ഒരു കാമന
ഒലിവുമായ് വരികയായ് തണുവിന്റെ
ആർദ്രമാം വിരൽ തൊടുന്നിതാ സ്നേഹമായ്...
(പുണരും..)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts