തുടിയോളം തുള്ളി (പ്രിയപ്പെട്ട നാട്ടുകാരേ )
This page was generated on April 29, 2024, 7:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅജി സരസ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍മധു ബാലകൃഷ്ണൻ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:22.

തുടിയോളം തുള്ളിക്കുളിരും തിരുതാളിക്കതിരിളനീരും
തുടുവാനില്‍ തൂകും പൌര്‍ണ്ണമീ....ഓ...ഓ....ഓഹോ...
പടിവാതില്‍ മെല്ലെ കയറി തിരിയാട്ടും കാറ്റല പോലെ
അകമേറി പായും പാട്ടു നീ........
കിളിവാതില്‍ തൂവാനത്തില്‍ ഈറന്‍ തേവും
ഒരു നാളീ സോപാനത്തില്‍ ഈണം തൂവും
മലര്‍ക്കുടം ചൂടും നാണമോ......
ഇലക്കുട ചൂടും കണ്മണീ.........

നീ വരുന്ന നാളില്‍ അണിവാക പൂത്തിടും
ആ കുരുന്നു താളും കളിവാക്കു ചൊല്ലിടും (നീ വരുന്ന...)
മനസ്വിനി നീ പോരുമോ....
ഈണം കൊരുക്കുവാന്‍ ശ്രുതിവീണയായ്
നിന്‍ മിഴിത്തുമ്പിലെൻകണിത്തുമ്പു താനേ ചേരും
നിന്‍ കളിച്ചെണ്ടിലെന്‍ കിനാത്തുള്ളി താരം ചൂടും
തെളിനിലാവിന്‍ പൂവിരിയോ.....
ഇളനിലാവിന്‍ പുഞ്ചിരി......
(തുടിയോളം തുള്ളിക്കുളിരും......)

ചേര്‍ന്നുനിന്നു ചൊല്ലും കളിവാക്കിനോര്‍മ്മ നീ
കൈതവങ്ങള്‍ കൊഞ്ചും ഒളിവാക്യമാണു നീ..(ചേര്‍ന്നു നിന്നു...)
വിളിക്കു ഞാന്‍ കാതോര്‍ത്തിടാം
പാദം പതിക്കുവാന്‍ ചെവിയോര്‍ത്തിടാം
എന്‍ നിശാഗന്ധി നിന്‍ മുടിത്തുമ്പിലീറന്‍ തേടി
സമ്മതപ്പൂവു നീ തരുന്നനാള്‍ വന്നോ പോയി
മഴനിലാവിന്‍ മൈന നീ.........
മൊഴിനിലാവിന്‍ പൊയ്ക നീ.........
(തുടിയോളം തുള്ളിക്കുളിരും......)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts