ജന്മദുഃഖങ്ങൾ തൻ (പുണ്യം അഹം )
This page was generated on April 27, 2024, 12:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഐസ്സക്‌ തോമസ്‌ കൊട്ടുകാപ്പള്ളി
ഗാനരചനനെടുമുടി ഹരികുമാർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,എം ആർ ഗോപകുമാർ ,സോനാനായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:23.
 
ജന്മദുഃഖങ്ങള്‍തന്‍ കണ്ണീര്‍പ്രയാണത്തില്‍
എന്‍നിഴലായു് നീ പോരുന്നു
ഞാന്‍ നിന്‍ നിഴലായെങ്ങോ മായുന്നു

ഓരോ കിനാവിലും നീ വന്നു
സ്നേഹാര്‍ദ്രമെന്തെന്നറിയാതെ ഞെട്ടലില്‍
ഞാനുണര്‍ന്നുപോകുന്നു

ദുഃഖതല്‍പ്പത്തിലെ നിര്‍നിദ്രവേളയില്‍
തേടുകയായിരുന്നു
എന്റച്ഛനെ തേടുകയായിരുന്നു
ഞാന്‍ തേടുകയായിരുന്നു

ജന്മദുഃഖങ്ങള്‍തന്‍ കണ്ണീര്‍പ്രയാണത്തില്‍
എന്‍നിഴലായു് നീ പോരുന്നു
ഞാന്‍ നിന്‍ നിഴലായെങ്ങോ മായുന്നു (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts