മധുരമീ (ഇന്നാണ്‌ ആ കല്യാണം )
This page was generated on April 30, 2024, 10:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംബിജിബാല്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍രവിശങ്കർ ,ശ്വേത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Renjith Menon ,സുധീഷ് ,ജഗതി ശ്രീകുമാര്‍ ,അശോകന്‍ ,ഇന്ദ്രൻസ് ,സായികുമാർ ,ബിന്ദുപണിക്കർ ,ശരണ്യ മോഹൻ ,മാളവിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:25.
ദഫു മുട്ട് മുഴങ്ങണ് നെഞ്ചില്‍
വളകള്‍ കൊഞ്ചി വിളിക്കണ് മൊഞ്ചില്‍
പുയ്യാപ്ലപ്പയ്യനു ഖല്‍ബു
ചുട്ടു പഴുക്കണ് പൊന്നേ
(ദഫു മുട്ട് )

മധുരമീ ശുഭയാത്രയില്‍
മനസ്സുകള്‍ ഇണയാകുന്നു
മറവി തന്‍ മുറി തന്നിലായ്
പ്രണയമോ തലചായ്ക്കുന്നു
വേര്‍പിരിഞ്ഞുവോ വിധിയെഴുതിയ ജാതകങ്ങളില്‍
കുരുവികളുടെ ഹൃദയവും ഹൃദയവും തമ്മില്‍

വിരിയും കിനാവുകളോടെ
പ്രിയനോ കുളിരെഴുതിയിനി അരികെ
വിരഹം തലോടിയപോലെ
മിഴികള്‍ വിടയരുതെ ഇരുവഴിയെ
ഓരോ നേരവും തളിരോടെ ഓര്‍മ്മകള്‍
തിരയുന്നു നിന്നെയിതാ വീണ്ടും
(മധുരമീ )

കൊഴിയാന്‍ വിരിഞ്ഞൊരു മോഹം
തളരും ദലമണിയും ഒരു കുസുമം
അകലെ വിരുന്നിനു പോകും
തനിയെ ചിറകണിയും ഒരു ശലഭം
പെയ്യാമേഘമേ നനവുള്ളില്‍ തിങ്ങവേ
തഴുകാതെ കാറ്റിന്‍ വിരല്‍ ദൂരെ
(മധുരമീ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts