ദേഹമാകും (നാദബ്രഹ്മം )
This page was generated on April 29, 2024, 12:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമോഹന്‍ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ശങ്കരന്‍ നമ്പൂതിരി
രാഗംശിവരഞ്ജനി
അഭിനേതാക്കള്‍കൌശിക് ബാബു ,അനൂപ് ചന്ദ്രൻ ,സായികുമാർ ,ശിവജി ഗുരുവായൂർ ,ശോഭ മോഹന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:27.
 
ദേഹമാകും വസനം മാറി
ദേഹി തുടരും യാത്രയിൽ (2)
നരനായ് തീർന്ന ഞാൻ പുനർജനിയില്ലാതെ
നാരായണാ നിന്നിൽ അലിയേണം
ഗുരുവായൂരപ്പാ...കനിയേണം..കനിയേണം
(ദേഹമാകും...)

മാറ്റി വെയ്ക്കാനാവാത്ത സത്യം
മാനവകുലത്തിൻ മരണം
മരണം കഴിഞ്ഞാൽ പിന്നെ നാം
എന്താകും എവിടെയാകും
അറിയില്ലിതൊരുവനും
അറിഞ്ഞവൻ ദൈവം മാത്രം
ഞങ്ങൾ പാപികൾ നിന്നിൽ വന്നടിയണം
ഇതിന്റെ പേരല്ലോ മോക്ഷം...മോക്ഷം..
ആ...ആ..ആ...ആ...ആ...
(ദേഹമാകും...)

ഓരോ കടമ്പയും താണ്ടിത്താണ്ടി
മനുഷ്യൻ മരണം രുചിയ്ക്കുന്നു
ഇതൊന്നുമറിയാത്ത മനുഷ്യൻ
വെറുതെ സ്വപ്നം കാണുന്നു
അറിയില്ലിതൊരുവനും
അറിഞ്ഞവൻ ദൈവം മാത്രം
ഞങ്ങൾ മാനവർ നിന്നിൽ വന്നടിയണം
ഇതിന്റെ പേരല്ലോ മോക്ഷം...മോക്ഷം..
ആ...ആ..ആ...ആ...ആ...
(ദേഹമാകും...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts